image source: microsoft office clipart
ആര്‍മി പള്‍ട്ടണില്‍ സുബേദാര്‍ മേജര്‍ ഒരു നെടുംതൂണാണ്! കമാണ്ടിംഗ് ഓഫീസര്‍ക്കും പള്‍ട്ടണ്‍ പടയാളികള്ക്കുമിടയ്ക്ക് എസ് .എം വെട്ടിത്തിളങ്ങുന്നത് ബ്രിട്ടീഷ് പാരമ്പര്യമാണ്. പള്‍ട്ടണില്‍ ഒരില അനങ്ങിയാല്‍ , ഒരീച്ച പറന്നാല്‍ , ഒരു ജവാന് തുമ്മിയാല്‍, ഒരു ഹവല്‍ദാര്‍ അലറിയാല്‍ ആ വിവരം സുബേദാര്‍ മേജറാണ് ആദ്യം അറിയുക. ആ വിവരസാങ്കേതികത്തെ അരിപ്പയിലിട്ടരിച്ചെടുത്ത് , ഉപ്പും മുളകുപൊടിയും, പല വ്യഞ്ജനങ്ങളും ചേര്‍ത്ത് പാകപ്പെടുത്തി അതിനെ കമാണ്ടിങ്ങ് ഓഫീസര്‍ക്ക് വിളമ്പുന്നത് സുബേദാര്‍ മേജറുടെ മാത്രം ജോലിയാണ്. അദ്ദേഹത്തിന്റെ കാര്വാഹികളില് മറ്റൊരാള്‍ കൈ കടത്തുന്നത് ഒരു എസ്. എമ്മും ഒരിക്കലും സഹിക്കുകയില്ല! ഓരോ പള്ട്ടണും അതിന്റേതായ ചിട്ടകളും , പാരമ്പര്യങ്ങളുമുള്ളതും വെറും സ്വാഭാവികമാണ്. സീ.ഓ സാഹബ് മിക്ക ദിവസങ്ങളിലും പള്‍ട്ടന്റെ പല പക്ഷങ്ങളിലും (wings) സന്ദര്‍ശനം നടത്തുന്ന പതിവുമുണ്ട്. അപ്പോഴെല്ലാം അദ്ദേഹത്തെ എസ്.എം അനുഗമിക്കണമെന്നും ചട്ടമുണ്ട്.
ചുറ്റുന്നതിന്നിടയില്‍ സീ.ഓ വിന് എന്തിനേക്കുറിച്ചെങ്കിലും ചിന്ത കയറുകയോ, നീറ്റലനുഭവപ്പെടുകയോ ഉണ്ടാവുകയും, വരും വരായ്മകള്‍ വിശകലനം ചെയ്യണമെന്ന് തോന്നുകയും ചെയ്യുകയാണെങ്കില്‍, അപ്പഴക്കപ്പോഴെ സുബേദാര്‍ മേജറെ അതറിയിക്കുകയും , അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ ആ സംഗതി അതിന്റെ അവസാന ദിശവരെ തുടര്‍ന്നു പൊയ്ക്കൊണ്ടിരിക്കുകയും ചെയ്യും!
4 മദ്രാസ് എന്ന തമ്പി പള്‍ട്ടണില്‍ പുതിയ കമാണ്ഡിംഗ് ഓഫീസര്‍ സ്ഥാനമേറ്റ് ആഴ്ചകളോളമേ ആയിരുന്നുള്ളു. സ്ഥാനമേല്‍ക്കുന്നതോടെ ബറ്റാലിയന്റെ ഓപ്പറേഷന് ഓര്‍ഡര്‍ പഠിക്കുവാനും , ബ്രിഗേഡിന്റെ ജൂറിസ്ഡിക്ഷന് അറിയുവാനും, ഡിവിഷന്റെടാക്റ്റിക്കല് സ്ട്രാറ്റ്ജി മനസ്സിലാക്കുവാനും, പള്ട്ടണിലെത്തന്നെ ആചാരമര്യാദകളേയും, പടയാളികളെത്തന്നേയും മനസ്സിലാക്കുവാനും; എക്വിപ്പ്മന്റ് സ്റ്റേറ്റ്, വെഹിക്കിള്‍സ് സ്റ്റേറ്റ്, വെപ്പണ്‍ സ്റ്റേറ്റ്, അമ്മ്യൂണിഷന്‍ സ്റ്റേറ്റ്, ക്ലോതിംഗ് സ്റ്റേറ്റ് എന്നീ കാര്യങ്ങള്‍ സമഗ്രമായി ഹൃദിസ്ഥമാക്കുവാനും ചെയ്യേണ്ടതായിട്ടുണ്ട്. അതിനെല്ലാം കൂടി ഒന്നു രണ്ടു മാസമെങ്കിലും പിടിക്കുകയും ചെയ്യും!
കേണല്‍ ഫത്തേസിങ്ങ് ആലുവാലിയയായിരുന്നു ഇപ്പോഴത്തെ കമാണ്ടിങ്ങ് ഓഫീസര്‍. അദ്ദേഹവും ഒപ്പം സുബേദാര്‍ മേജര്‍ വേലുനായരും ആള്‍ഫാ കമ്പനിയിലെ ബാരക്കുകളും മെസ്സും അവലോകനം ചെയ്യാനിറങ്ങി. കിറ്റ്ലേയ് ഔട്ടും മറ്റു കാര്യങ്ങളും സ്റ്റോര്‍ റൂമുകളും ചിട്ടയോടേയും, അടുക്കോടേയും, വൃത്തിയോടേയും കാണപ്പെട്ടു. മെസ്സിലെ ഉച്ച ഭക്ഷണം ഒരു പ്ലേറ്റില്‍ കൊണ്ടു വന്നത് സാമ്പിള്‍ രുചിച്ചു നോക്കി. വളരെ നല്ലത്!
കുക്ക് ഹൗസിന്റെ പിറകുവശത്ത് ഒരു കിച്ചണ്‍ ഗാര്ഡന്! അടുക്കളത്തോട്ടത്തില്‍ പകിട്ടാര്‍ന്ന , നീല നിറമുള്ള, മുഴുപ്പുള്ള അനേകം വഴുതിനങ്ങകള് തൂങ്ങിക്കിടക്കുന്നു. കേണലിന്റെ മനം കുളിര്‍ത്തു. അദ്ദേഹം ഉരചെയ്തു: ഈ വഴുതിനങ്ങ എന്ന പച്ചക്കറി വര്‍ഗ്ഗം അത്യധികം ഹൃദ്യമായതും, ഹൃദയത്തിനും, കരളിനും, പക്വാശയത്തിനും, ആമാശയത്തിനും ആരോഗ്യം പകരുന്നതും രുചികരവുമായ വിഭവമാണ്. കത്രിക്കായ് ഇരുമ്പും , പൊട്ടാസിയവും, അയൊഡിനും, എ, ബി, ഡി എന്നീ ജീവകങ്ങളും നിറയെ ഉള്‍ക്കൊള്ളുന്നു. കൂടാതെ പലതരം അമിനോ ആസിഡുകളും അതില്‍ ഉണ്ടത്രേ! വഴുതിനങ്ങ തിന്നുന്നവരുടെ ആരോഗ്യം അതുല്യമാണത്രേ! ഹേ നാ … സാഹബ്????
ജീ!!!! ബില്കുല് സഹീ ബാത് ആപ്നേ ബോലാ സര് !!!! ; എന്നായി സുബേദാര്‍ മേജര്‍. വഴുതിനങ്ങ പച്ചക്കറിയിനങ്ങളില്‍ രാജനാണ്; എനിക്കും വഴുതനങ്ങ പെരുത്ത് ഇഷ്ടമാണ്.
എങ്കില്‍, മറ്റെല്ലാ കമ്പനികളും ആള്‍ഫാ കമ്പനിയെ കണ്ടു പഠിക്കട്ടെ, അല്ലേ സാഹബ്?
അതെ സാഹബ് ജി!
ഐ വാണ്ട് ഓള് അതേര്സ്ഴ് റ്റു ഫോളോ എക്സാമ്പിള്‍ ഓഫ് ആള്‍ഫാ കമ്പനി! എനി ഡൗട്ട്, സാഹബ്?
നോ സര്! ഇറ്റ് വില്‍ ബി ഡണ്‍ സര് ജി! വി വില്‍ കള്‍ട്ടിവേറ്റ് ബ്രിഞ്ചാല്‍ ഇന്‍ അവര്‍ പള്‍ട്ടണ്‍ സര് ജീ! ത്രൂ ഔട്ട്; ഓള് ഔട്ട്!!ബ്രിഞ്ജലീ ബ്രിഞ്ജാള്‍ ഹോഗാ സാബ് ജീ!!
ഒരാഴ്ചക്കകം അഞ്ചു കമ്പനികളിലും അടുക്കളത്തോട്ടങ്ങള്‍ ഉയര്‍ന്നു വരികയും , നൂറു കണക്കിന് വഴുതിനത്തൈകള് മുളച്ചുയരുകയും, കാലക്രമേണ അവ വളരുകയും, പന്തലിക്കുകയും , പൂക്കുകയും, കായ്ക്കുകയും ഉണ്ടായി! മെസ്സുകളില്‍ മെനഞ്ഞു വന്ന കറികളില്‍ ബേന്‍ഗന്‍- കാ -ബര്‍ത്താ പ്രധാന ഇനമായി. ബേന്‍ഗന്‍ ഫ്രൈ, വഴുതിനങ്ങാ പക്കോഡ എന്നിവ ഇടനേരം ചായക്ക് കഴിക്കണമെന്ന് സുബേദാര്‍ മേജര്‍ നിര്‍ബ്ബന്ധം പിടിച്ചു. ക്രിസ്പ് ബേന്‍ഗന്‍ പക്കോഡ ഈസ് വെരി ഗുഡ് ഫോര്‍ എ ബൈറ്റ് വൈല് ടേയ്ക്കിംഗ് എ സിപ്പ് ഓഫ് റം! ഇറ്റ് ആഡ്സ് ടു ദ പന്ഞ്ച്!!
അങ്ങിനെ ദിവസങ്ങളും, മാസങ്ങളും, ഋതുക്കളും , മാറിവന്ന കൂട്ടത്തില്‍ കൊല്ലങ്ങള്‍ മാറുകയും കേണല്‍ അഹ്ലുവാലിയ സാഹബ് പ്രൊമോഷനോടെ സ്ഥലമാറ്റം പോകുകയും ചെയ്തു. ഇപ്പോള്‍ വന്ന പുതിയ കമാണ്ടിംഗ് ഓഫീസര്‍ , കേണല്‍ വില്‍ഫ്രഡ് മത്തിയാസ് ഇമ്മാനുവല്‍ സാറും അഹ്ലുവാലിയ സാറിനെപ്പോലെ പള്‍ട്ടണ്‍ ഏറ്റെടുത്ത് വാഴ്ച ആരംഭിച്ചു!
സുബേദാര്‍ വേലു നായര്‍ അനുഗമിച്ച ആദ്യ റൗണ്ടില്‍ത്തന്നെ , പണ്ടെന്ന പോലെ അവര്‍ ആള്‍ഫാ കമ്പനിയും പരിസരങ്ങളും സന്ദര്ശിക്കയുണ്ടായി. എല്ലാം നല്ലതു തന്നെ എന്നു പറഞ്ഞെങ്കിലും കേണല്‍ ആള്ഫ്രെഡിന് കത്രിക്കത്തോട്ടം ഒട്ടും ഇഷ്ടമായില്ല! അദ്ദേഹത്തിന്ന് എന്തുകൊണ്ടോ വഴുതിനങ്ങയോട് പൊതുവേ ഒരു വെറുപ്പായിരുന്നു.
വേലു സാഹബ് , യേ ജോ ബേഗന്‍ ഹായ് നാ, അച്ഛാ നഹീം ഹേ! വഴുതിനങ്ങയില്‍ കാല്‍സ്യവും മിനറല്‍സും കുറവാണ്. അല്ലേ? , എന്നായി കേണല്‍ സാഹബ്.
യേസ് സര്!- വേലുജി ശരി വെച്ചു.
മാത്രമല്ല, ബ്രിഞ്ചാല്‍ പ്രൊമോട്സ് ഫാറ്റ്നെസ്; തിന്നാല്‍ പൊണ്ണത്തടി വരും! ഹാര്ട്ട്വില് ഗ്രൊ വീക്ക്!
ഞാനത് പറയുവാന്‍ പോകയായിരുന്നു സര് ജി!- എസ്.എം പറഞ്ഞു.
ഐ ഡോണ്ട് ലൈക്കിറ്റ്. പള്‍ട്ടണില്‍ എല്ലായിടത്തും ബേന്‍ഗന്‍! ഛെ!! നല്ലയിനം വെണ്ടച്ചെടികള്‍ വെച്ചുപിടിപ്പിക്കൂ, സാഹബ്ജി! ലേഡീസ് ഫിംഗര്‍ ഈസ് ആന്‍ എക്സെലന്റ് വെജിറ്റബിള്‍! അത് കഴിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കും. പചനം പങ്കമില്ലാത്തതാകും! അതൊരു കായ കല്പം കൂടിയാണ്. കുരുകുരുക്കനെ അരിഞ്ഞ് തൈരില്‍ വറുത്തിട്ട് , പച്ചടിയായി ചോറിനു കറി, അതിനേപ്പോലെ മറ്റൊന്നില്ല!!
യേസ് സര് ജി!!
ഐ വാണ്ട് ദ എന്റൈയര് ബറ്റാലിയന് ഗ്രോസ് ലേഡീസ് ഫിംഗര്‍ എവെരി വെയര്‍!
യെസ് സര്! ഇറ്റ് വില്‍ ഹാപ്പെന്‍ സര്!! വിത് ഇമ്മീഡിയറ്റ് ഇഫെക്ട്!!- സുബേദാര്‍ മേജര്‍ വാക്കുകൊടുത്തു.
പിറ്റേന്നു മുതല്‍ ഒരാഴ്ചക്കാലം പള്ട്ടണിലെ പീട്ടി പെരേഡ് സമയം വെണ്ടതൈകള് നടുന്നതിനായിരുന്നു വിനിയോഗിച്ചത്! ഒരൊറ്റ വഴുതിനച്ചെടി നിര്‍ത്താതെ ഒക്കെ പിഴുതെറിഞ്ഞു!
പിഴുതുകളയും വേളയില്‍ വഴുതിനങ്ങയെ വളരെയധികം ഇഷ്ടപ്പെടുന്ന ആള്‍ഫാ കമ്പനിയിലെ ഹവില്‍ദാര്‍ കൃഷ്ണന് നായര്‍ ചോദിച്ചു: എസ്. എം സാഹബ് ജി, പണ്ടത്തെ സീ.ഓ , അഹ്ലുവാലിയ സാഹബ് ബ്രിന്ഞ്ചളിനെപറ്റി പുകഴ്ത്തിയപ്പോള്‍ അതിനോട് നൂറു ശതമാനം സഹമതി കാണിച്ച താങ്കള്‍ ഇപ്പോള്‍ ഈ പുതിയ സീ. ഓ സാഹബ്, കേണല്‍ ആള്‍ഫ്രെഡ്, വഴുതിനങ്ങയെ ഗുണമില്ലാത്ത പച്ചക്കറിയാണെന്നു പറഞ്ഞപ്പോള്‍ മറിച്ചെന്തേ ഒന്നും പറയാഞ്ഞേ? അതറിഞ്ഞാല്‍ കൊള്ളാമായിരുന്നു!
എഡാ…..ബേവക്കൂഫാ….., വിവരമില്ലാത്ത കൃഷ്ണെഴ് ശ്ശാ…. ഞാന്‍ സീ. ഓ ന്റെ സുബേദാര്‍ മേജറാണ് ഡാ.., മറിച്ച് ബേന്ഗന്ന്റെ സുബേദാര്‍ മേജറല്ല….ഡാ…! സീ ഓ പറയ്യാണ്: ബേന്‍ഗന്‍ മോശാണെന്ന്, എന്നുവെച്ചാല്‍ ബേന്‍ഗന്‍ മോശാണ്! അവിടെ അതിനെ പിഴുതുകളഞ്ഞ് ബിണ്ടിയെന്ന അധമനെ വെച്ച് നട്ട് പിടിപ്പിക്കും! മനസിലായോ ഡാ… തെണ്ടീ!!അല്ലാതെ കടുമ്പിടുത്തം പിടിച്ച് എനിക്ക് ബാങ്ഗണ് തന്നെ മതിയ്യേയ് , എന്നു പറയുകയല്ല! അതു ബേവക്കൂഫിയാകും.മനസ്സിലായോ ഡാ…?
അനന്തരം, എസ്.എം. വേലു സാഹബ്, ഹവല്‍ദാര്‍ കൃഷ്ണന് നായരുടെ കയ്യില്‍ നിന്നും കുര്പ്പി എന്ന മണ്ണുകുത്തി ഉപകരണം തട്ടിപ്പറിച്ചെടുത്ത്, മണ്ണില്‍ കുഴി കുത്തി അഞ്ചാറു വെണ്ടക്കുരുകൂടി കുത്തിയിട്ടു. ഇതിന് നീയ്യ് ലഗാത്താര് വെള്ളം ഒഴിക്കണം, അത് നിന്റെ മാത്രം പണിയാണ്, എന്നും കൃഷ്ണന് നായരോടു പറഞ്ഞ്, എസ്. എം സാഹബ് അയാളുടെ ക്വാര്‍ട്ടറിലേക്ക് തിരിച്ചുപോയി!
8 responses to “സുബേദാര്‍ മേജറുടെ മസ്ക്കാഫിക്കേഷന്”
bharateeya
June 1st, 2010 at 20:57
Colonel Sir,
I am shankara. I have come back to Pune this week and have started the work of digitising the balaprabodham, Sriramodantam and Siddharupam.
I found that there is only Balakandam in Sriramodanta. Pl send me the other kandas, if you have them.
spellsoflife
June 7th, 2010 at 12:53
tats funny………………………
Colonel Mani
June 23rd, 2010 at 11:05
You are welcome to say: It is funny. But have you not observed the sarcasm in the story that the Subedar Major changes his allegiance according to the situation, like our politian chaps? കാലുമാറുന്ന കൂട്ടരെ കുത്തുന്ന മുള്‍മുനയാണ് ഈ കഥ! ഒപ്പം ഹാസ്യവും!
bharateeya
June 25th, 2010 at 23:08
Mani Sir,
Namaste
I have completed E-book of Sriramodantam and posted it at http://malayalamebooks.wordpress.com/2010/06/25/sriramodantam-malayalam/
I have mentioned you and your blog in this post. Pl read it.
I have also completed “Balaprabodhanam” and am in the middle of “Siddharupam”. I will write to you as soon as it is ready.
regards
shankara
Colonel Mani
June 26th, 2010 at 09:40
This effort of Shri Shankara Swamikal is exceedingly illustrious and wonderful; I have no other words to express my profound appreciation for it! കറ കൂടാത്ത ഭക്തിസാന്ദ്രത കൊണ്ടുമാത്രം സാധിക്കാവുന്ന ഒരു മഹല്ക്കാര്യമാണിത് സ്വാമികള്‍ ഇത്ര പെട്ടെന്ന് മലയാളത്തിന്ന് /മലയാളത്തെ സ്നേഹിക്കുന്ന അക്ഷരപ്രേമികള്‍ക്ക് നല്‍കിയിരിക്കുന്നത്! അതത്രയും , മുഴുവനുമായും ഉള്‍ക്കൊള്ളാനും അതിന്റെ ശില്പഭംഗിയില് മകിഴുവാനും, അങ്ങിനെ ആനന്ദം കൊള്ളുവാനും ഞാന്‍ മറ്റു അക്ഷരപ്രേമികളോടു ആവശ്യപ്പെടുന്നു. സ്വാമികളുടെ ഈ സ്നേഹമയമായ മലയാണ്മക്ക് എന്റെ കൂപ്പുകൈ- മാര്‍ഷല്‍
k sathyan
February 24th, 2011 at 13:51
sir,
I got your link from thiruvilwamala.com..
good work..keep it up
regards
sathyan&fmly
MARSHAL
February 24th, 2011 at 18:02
Hi dear Mr. Sathyan,
you are welcome.cross fertilisation of ideas is essential ingredient for growth even for literature! Thanks for your good comments.
sincerely,
marshal
MARSHAL
May 23rd, 2012 at 23:43
Thanks a lot . wish you all the very best.
1 Trackbacks / Pingbacks
2010 in review « Marshal Kathakal മാര്‍ഷല്‍ കഥകള്‍ January 2nd, 2011 at 17:24
[…] […]