കുഞ്ചന്റെ ഹാസ്യം പരമകോടിയിൽ പരിലസിക്കുന്നതാണ്.ഉദാഹരണം:തിരുവില്വാമല ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഒരു ദീപസ്തംഭം സമർപ്പിച്ചു കൊച്ചിത്തമ്പുരാൻ. അതിനേപറ്റി രണ്ടു വരി ശ്ലോകം രചിക്കാനും , അതിൽ വെച്ച് അസ്സലായതിന് ഒരോണപ്പെടകൊടുക്കുന്നുണ്ട് എന്നും വിളമ്പരം ചെയ്തു. അടുത്ത തിങ്കളാശ്ച പന്തീരടിക്കു ശേഷം തമ്പ്രാനും കൂട്ടരും,ഇട്ശ്ശേരി,കുന്നത്ത് ഇല്ലങ്ങളിൽ നിന്ന് അഞ്ചാറു തലമൂത്ത നമ്പൂതിരിമാരും, നാട്ടുപ്രമാണിമാരും,മലവട്ടത്തെ വാരർപ്പടയും, മരാന്മാരും,വാരസ്യാരുമാരും, ലക്കിടി നമ്പ്യാന്മാരും ഒക്കെ വന്നു. അതിലിടക്ക് കുടുമ ഇത്തിരി കൂടുതലുള്ള കുഞ്ചൻ നമ്പ്യാരും വന്നിട്ടുണ്ടായിരുന്നു. ഓരോരുത്തരായി കവിത ചൊല്ലാൻ തമ്പുരാൻ ആംഗ്യം കാട്ടി: ‘ന്നാ ചെല്ലാൻ തൊടങ്ങാം, അല്ലേ? കൈമളേ? അതേ, റാൻ. ഒരു അഞ്ചാറു ശ്ലോകങ്ങൾ കടിച്ചാൽ പൊട്ടാത്തത് പൊട്ടിച്ചശേഷം തമ്പ്രാൻ പറഞ്ഞു: കുഞ്ചൻ ഇല്ല്യേ? എന്തിയേ? ഇങ്ങടു വരാൻ പറയ്യാ… അയ്യാളടെ കവിതയും കൂടി ഒന്ന് കേൾക്കണലോ, നോന്! നമ്പ്യാര് മുരടനക്കി. അടിയൻ ഒന്നും എഴുതീല. ഉവ്വോ?… എന്തേ? എഴുതാഞ്ഞേ?…എന്നാല് പെട്ടന്നങ്ങട് ഒന്നുണ്ടാക്കീട്ട് അങ്ങട് ചൊല്ല്വേ വേണ്ടൂ! ഒന്നു കേൾക്കാനാ! എന്താ പറ്റില്ലേ? പറ്റും. കുഞ്ചൻ മുമ്പിൽ വന്ന് , മുണ്ട് ഒന്നു മുറുക്കി, അങ്ങുടും ഇങ്ങടും നോക്കി, ഒറ്റക്കാച്ചല്:
ദീപസ്തംഭം മഹാശ്ചര്യം’
എനിക്കും കിട്ടണം പണം
ഇത്യേവമേവം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ.- ഈ ശ്ലോകം കേട്ട് മറ്റോരൊക്കെ ഇളിഭ്യന്മാരായി എന്നല്ലേ പറയേണ്ടു! എന്തായാലും കയ്യടിയോടു കയ്യടി!. തമ്പ്രാന് കണ്ടമാനം ഇഷ്ടായി! സമ്മാനം , എന്നാൽ, കുഞ്ചനു തന്ന്യാ; ഒട്ടും സംശയല്ല്യ.
ഇനി വേറൊന്ന്:
നമ്പി ആരെന്നു ചോദിച്ചു,
നമ്പി ആരെന്നു ? ചൊല്ലിനേൻ!
നമ്പി കേട്ടഥ കോപിച്ചു,
തമ്പുരാനേ പൊറുക്കണേ!!- അമ്പലത്തിൽ തൊഴാൻ പോയപ്പോൾ പുതിയ നമ്പൂരി മുമ്പിൽ പ്രത്യക്ഷപ്പെട്ട്,താനാരടോ എന്നു ചോദിച്ചു. അതന്നെ നമ്പ്യാരും തിരിച്ചു ചോദിച്ചു. ശാന്തി നമ്പൂരി ചൊടിച്ചു.പോയി , തമ്പ്രാനോടു പരാതി പറഞ്ഞു. തമ്പ്രാൻ , എന്താ ഹേ നമ്പ്യാരേ ഈ പരാതീടെ പൊരുൾ എന്നായപ്പൊ പറഞ്ഞ മറുപടി , ശ്ലോകരൂപേണ ആയിപ്പോയി! അതാണിത്!
നമ്പ്യാരും മറ്റേ നിപുണന്മാരും തമ്പ്രാനും ഒക്കെ കൊട്ടാരത്തിന്റെ തിരുമുറ്റത്ത് വെടി തമാശകൾ പറഞ്ഞോണ്ട് നിൽക്വായിരുന്നു. അപ്പോണ്ട് ഒരു പശു അതിലേ പോണൂ, വഴിക്ക് അതു നിന്നോണ്ട് വളു വളൂന്ന് അതിസരിച്ചു. ഉടനെ നമ്പ്യാര് കാച്ചീ: എന്താ പാർതിപ്പയ്യേ, നണക്കും ഊണ് ഇബടത്തെ ഊട്ടുപുരേന്നു തന്ന്യാണോ? തമ്പ്രാന് കാര്യം മനസ്സിലായി. അന്നുച്ചാമ്പൊ തൊട്ട് മോശല്ല്യാത്ത ചോറു് കിട്ടിത്തുടങ്ങീത്രേ!!

Advertisements