വീക്കേയൻ പണ്ടൊരുനാൾ കൂട്ടാലെ നങ്ങിണിയമ്മയുടെ വീട്ടിൽ ഉച്ചനേരം കേറിച്ചെന്നു.
പൂമുഖത്ത് ചാരുകാലും പടിയുമുള്ള പത്തായപ്പുരയ്ക്കിലാണ് നങ്ങിണിയമ്മയുടെ താമസം.
നാരായണങ്കുട്ടി ഇരിക്ക്, എന്നായി നങ്ങിണിയമ്മ.
വീക്കേയൻ ഉമ്മറപ്പടിയിൽ ഇരുന്നു. തേക്കു മരത്തിൽ തീർത്ത നല്ല വീതികൂടിയ പടിയായിരുന്നു ഉമ്മറപ്പടി!
എന്താപ്പൊ നാരായണൻ കുട്ടിക്ക് കുടിക്കാൻ എട്ക്ക്വാ, എന്നായി, അയമ്മ.
എനിക്കിഷ്ടം ഇപ്പൊ ഇത്തിരി പുളിച്ചതാ!, എന്ന് വീക്കേയൻ അരുളി. [പുളിച്ച പനങ്കള്ളിനെ ആയിരിക്കും മൂപ്പര് ഉദ്ദേശിച്ചിട്ടുണ്ടാവുക]
പുളിച്ചത് തരാൻ…., ശരി … ഇപ്പൊക്കൊണ്ട്‌രാം…,നിയ്യ് ഇബടെത്തന്നെ ഇരുന്നോ, ഞാൻ ‘ധാ… വന്നൂ…, എന്നുപറഞ്ഞ് അയമ്മ അകത്തേക്കു പോയി. വായിക്കാനാണെങ്കിൽ ഇന്നു പേപ്പറൊന്നും വന്നിട്ടൂല്യ!
നങ്ങ്ണിയമ്മ അകായിൽ പോയി ഒരു ക്ലാസ്സിൽ(ഗ്ലാസ്സില് എന്ന് അവിടങ്ങളിൽ പറയില്ലല്ലോ?) പുളിച്ച മോരുമ്മെള്ളം കൊണ്ട്വന്നു!
അതു കണ്ട് വീക്കേയന്റെ മുഖം പുളിച്ചു വളിച്ചു വശായി!മോരുമ്മെള്ളക്ലാസ്സ് പടീമ്പുറത്തന്നെ വെച്ചു.
ഉച്ചക്ക് ഊണിനെന്താ കൂട്ടാൻ?, എന്നായി വീക്കേയെൻ.
മളകു വർത്തപ്പുളീം, പപ്പടം പൊട്ടിച്ചു വറുത്തതും, പുളീഞ്ചമ്മന്തീം. ….എന്താ നണക്ക് ഇഷ്ടല്ലെന്നുണ്ടോ? വേണെങ്ങിൽ പശൂന്നെയ്യും ഒരു സ്പൂൺ തരാം.
വീക്കേയൻ ഒന്നും മിണ്ടീല്യ!
എന്നാൽ ഊണു കഴിക്കല്ല്യേ, നാരായണങ്കുട്ട്യേ?
ഇതൊക്കെ ഏട്ത്തി അപ്പ്വാരക്കന്നെ അങട് ഒളമ്പിക്കൊടുത്താമതി . ഞാൻ ചുങ്കത്താ ഇന്നു ഉച്ചക്കൂണു കഴിക്കണ്.
മൂപ്പര് ഒറ്റപ്പോക്കുപോയത്, നേരെ തൊഴൂക്കാരടെ അവിടത്തെ കള്ളുഷോപ്പിലേക്കയിരുന്നു!

Advertisements