എൻഡോ സൾഫാന്റെ ദുരന്തരേഖകൾ നാം ഈയിടെ ഒരുപാട് വായിച്ചറിഞ്ഞു. പക്ഷേ ഇതിനെപറ്റി 2002-ൽ ത്തന്നെ ഒരു ഡോക്യുമെന്ററി ഉണ്ടാക്കി,അതുമായി രജനിയും/നീനയും പല പല ദൃശ്യമാദ്ധ്യമങ്ങളുടേയും വാതിക്കൽ , ദില്ലിനഗരത്തിൽ മുട്ടിയിരുന്നു. ഒരു ചുക്കും സംഭവിച്ചില്ല. എന്നിട്ട് ഇക്കഴിഞ്ഞ 8 മാസം മുമ്പ് ബഹുമാന്യ മന്ത്രി അവർകൾ , ശ്രീമാൻ ബേബിയുടെ പക്കലേക്ക് ഞാനൊരു കത്തുവിട്ടു. അതും ചെവിക്കൊണ്ടില്ല. പിന്നെ, ശ്രീ ബ്രിട്ടാസ് എന്ന വ്യക്തിക്കും ഞാനെഴുതി. ഒന്നും സംഭവിച്ചില്ല. ഇതെല്ലാം ഇങ്ങിനേയേ “സംഭവാമി യുഗേ യുഗേ” എന്നുമുണ്ടല്ലോ? എനിക്കിപ്പോൾ ഈ ദൃശ്യ മാധ്യമക്കാരെ ദൃശ്യമദ്യമക്കാരേ എന്നു വിളിക്കുവാനാണ് തോന്നുന്നത്. ഞാൻ വിളിക്ക്യേം ചെയ്യും!!! കത്തുകളുടെ കോപ്പിയാണ് താഴെ ചേർക്കുന്നത്. വളരെ സങ്കടത്തോടെ, സ്വന്തം മാർഷൽ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌______________________________________________________________________

ബഹുമാന്യ മന്ത്രി മഹോദയന്‍ ശ്രീ ബേബി അവര്‍കള്‍ക്ക് മാര്‍ഷല്‍ (കേണൽ കെ. ആര്r. മണി) എഴുതുന്നത്.

Dear Sir,
സുഖ സാമ്പ്രതം!
എന്‍ഡോ സള്‍ഫാന്‍ എന്ന മാരക വിഷം കാസര്‍ക്കോട്ടിനെ ദുരന്ത പൂരിത മാക്കിയിട്ടില്ല തന്നെ എന്ന അസംബന്ധ പ്രചരണം കേട്ട് ചിരിക്കാന്‍ വയ്യാത്തവിധം കേരളക്കരയിലെല്ലാടവും ജന ലക്ഷങ്ങളുടെ ചിരി കോടിപ്പോയിരിക്കുന്നു!ഇത്തരം ബ്രാന്‍ഡ് അംബാസ്സഡന്മാര്‍ എങ്ങിനെ ഉടലെടുക്കുന്നു എന്ന് ആലോചിച്ച് ഒരാള്‍ക്കും ഒരെത്തും പിടിയും കിട്ടുന്നില്ല!
എന്‍ഡോ സള്‍ഫാന്‍ വരുത്തിവെച്ച ദുരിതങ്ങളെക്കുറിച്ച് രജനി മണി, എന്റെ മകൾ, 2002 -ല്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു! In God’s Own Country, എന്ന ഈ ഡൊക്യുമെന്ററി 28 മിനുട്ടുകളുടെ ദൈര്‍ഘ്യമുള്ള ഒരു ഫിലിമാണ്. രജനിയും നീനാ സുബ്രമണിയും കാസര്‍കോട് ജില്ലയില്‍ ഈ ദുരിതമനുഭവിച്ചുവരുന്ന ഒരു ഗ്രാമത്തില്‍ പോയി ഒന്നരമാസം താമസിച്ച് ചിത്രീകരിച്ച സാധനമാണിത്!ഈ മാരക വിഷം നാട്ടിലുണ്ടാക്കി തീര്‍ത്ത ദുരിതാനുഭവങ്ങളെ മുഴുവനും അതിന്റെ ഗാഢരൂപത്തില്‍ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടവണ്ണം പ്രോത്സാഹനം ആരും തന്നെ കൊടുത്തില്ല എന്നത് സത്യമാണ്. അതിനാല്‍ അതിന്റെ – ഈ ഫിലിമിന്റെ – പ്രഭാവം, ഈ കെമിക്കല്‍ വരുത്തിത്തീര്‍ത്ത അപകടങ്ങള്‍, എന്നീ അറിവുകള്‍ ഒന്നും തന്നെ കൂടുതല്‍ പേര്‍ക്ക് പകര്‍ന്ന് കൊടുക്കുവാനായീല!
I recommend that now is the time for its correction and that you might like to see the documentary along with educational experts and that you might consider screening it at colleges all over KERALA [also in UP schools all over] in order to educate and show physically how harmful is the use of this as well as such chemicals in our INDIA/KERALA . I can assure you that I have no such business intention or profit making motive ; neither Rajani & Nina.
A formal letter is however needed to be issued to them so that necessary action towards this ened could be begun .
Below is the synopsis as well as the addresses.
‌‌‌‌_________________________________________________
THIS IS ABOUT THE TRAGEDY OF ENDOSULFAN IN KASARGOD
Director: Nina Subramani
A FILM BY ELEPHANT CORRIDOR, 2003
In God’s Own Country
First imagine a place so beautiful you long never to leave. The springs sparkle and the air is crisp. You are filled
with peace. Now imagine a place where in every house, people are ill. Where children are born with disabilities.
You are filled with dread.
This is the story of such a place…Kasaragod, Kerala – also known as ‘God’s Own Country’.
Like children all over rural India, the children of Kasaragod too ran out of their classrooms to look at planes
flying above, only to find a helicopter spraying a white mist over their cashew plantations.
This started 30 years ago. The white mist is Endosulfan. A deadly pesticide. A year ago, the community started
to battle with the authorities to stop the sprays.
This film is made during the time of the temporary ban on endosulfan…2002. In just a year of no spray, Nature
had started to heal. But is this really a happy-ever-after?
Directors Rajani Mani & Nina Subramani
A FILM BY ELEPHANT CORRIDOR, 2002
Brief description of the program:
For more than three decades, the district of Kasaragode, Kerala [South India]
has been subjected to annual aerial sprays of Endosulfan; a deadly pesticide
that is banned in most countries. A whole generation has grown exposed to this
toxin. The result – high incidences of cancer and depression – and worse,
deformities in children. The water, land and crops all have high levels of
endosulfan – but the sprays didn’t stop.
The lush valleys of Kasaragode that were once filled with bees, jackals and many
bird species became strangely silent. The community correlated these events to
the pesticide sprays. This was the beginning of an awakening and a battle to
stop the pesticide sprays.
Who are the children of Kasaragode? What is their life like? In God’s Own
Country tells the story of a community that refuses to leave its ancestral home
but instead stays to fight for it’s basic right to pure air and water.
Synopsis
In God’s Own Country
In rural India, children and teenagers still run out of their classrooms to look at planes flying
above. For the children of Kasaragod district in Kerala, India it was even more exciting – a
helicopter flew through their skies every year spraying a white mist over the cashew
plantations. This started 30 years ago. The white mist is Endosulfan. A deadly pesticide.
A local doctor Dr. Mohanakumar noticed that his patients were falling mysteriously ill. There
were too many cases of cancer and even more disturbing congenital birth defects. Narayana, a
teacher at the local school realized that nearly one third of the school’s students were
impaired in some form or the other.
The hills that were once filled with bees, jackals and many bird species were strangely silent.
Suicide and depression are now common. A year ago, the community correlated these events
to the pesticide sprays. This was the beginning of an awakening and a battle to stop the
pesticide sprays.
Tests conducted by the Centre for Science and Environment revealed that almost everything
was contaminated with endosulfan – right from the water, to the vegetables to human blood.
The government decided to ban the pesticide temporarily.
Who are the children of Kasaragode? What is their life like? The film tells you the story of a
community that refuses to leave its ancestral home but instead stays to fight for its basic right
to pure air and water.
Film Credits:
Producer Elephant Corridor Films
Directors Rajani Mani, Nina Subramani
Camera Viraj Singh
Editing Radha Narayanan
Music Timothy Madhukar
Rajani is at present living/working at DUBAI. Her email ID: rajani.mani@gmail.com
She could be contacted on email; she is very much Computer savvy.

With kind regards, yours sincerely,

Colonel KR Mani
_____________________________________________________
Now here below is another letter to Mr. Brittas as I had mentioned above:
________________________________________________________________
എന്‍ഡോ സള്‍ഫാന്‍ എന്ന ആളെക്കൊല്ലി
മാര്‍ഷല്‍

പ്രിയ സുഹൃത്തേ,
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം മനുഷ്യരില്‍ സൃഷ്ടിച്ച കഠിനതകളെ ചിത്രീകരിച്ച ഒരു ഡോക്യുമെന്ററി ഞാന്‍ ഇതില്‍ വെക്കുന്നു. ഇതിന്റെ നിര്‍മ്മാതാക്കള്‍/രചയിതാവുകള്‍ രജനി & നീനയാണ്. (എലിഫന്റ് കോറിഡോര്‍ എന്ന കമ്പനി ഈ രണ്ടു പെണ്‍കുട്ടികളുടേതാണ്)) .
രജനി എന്റെ മകളാണ്. രജനി ഇപ്പോള്‍ ദുബായിലാണ്. ഇ.മെയില്‍ വഴി ബന്ധപ്പെടാവുന്നതാണ്. rajani.mani@gmail.com
28 മിനിട്ടു ദൈര്‍ഘ്യമുള്ള ഈ ഡൊക്യുമെന്ററി താങ്കള്‍ക്ക് സം‌പ്രേ ക്ഷണം ചെയ്യാനാകും. പക്ഷേ ദയവായി ഒരു ഇ.മെയില്‍ സന്ദേശമയച്ച് അനുവാദം മേടിക്കണമെന്നു താല്പര്യപ്പെടുന്നു.
പെണ്‍കുട്ടികളായതുമൂലവും, കേരളത്തിന്നു വെളിയില്‍ പഠിച്ചവരും, ഭാഷയുമായി അത്രക്കധികം രസച്ചേര്‍ച്ചയില്ലാത്തവരുമായ കാരണാലും, കച്ചവടത്തില്‍ വലിയ പിടിയില്ലാത്തതുമൂലവും, മലയാളത്തിന്ന് നഷ്ട പ്പെട്ടുകൊണ്ടിരിക്കുന്ന രജനി+നീനമാരുടെ അറിവും,മികവും,കഴിവും ഈ വൈകിയ വേളയിലെങ്കിലും തിരിച്ചുപിടിക്കുവാനാകുകയില്ലേ എന്ന് ചോദി ക്കുവാനാണ് എനിക്ക് തോന്നിപ്പോകുന്നത്.
എന്‍ഡൊസള്‍ഫാനെന്ന വില്ലനെ നല്ലവനായി സ്ഥിരീകരിക്കുവാന്‍ യത്നിക്കുന്ന കുറേ യമകണ്ടന്മാരുണ്ട്.എന്തുകൊണ്ട് അവര്‍ അങ്ങിനെ ചെയ്യുന്നു എന്നാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല! അതേപ്പറ്റി കൂടുതല്‍ വിവരിക്കേണ്ടതില്ലല്ലോ? ഇത് അവര്‍ക്കൊരു മറുപടിയാകു കയുമാകും. വേണ്ടവിധം ഡബ്ബിങ്ങ് ചെയ്യേണ്ടിവരും എന്ന് എനിക്ക് തോന്നുന്നു!
എന്നെ താങ്കള്‍ അറിയുമോ എന്നറിയില്ല! ‘മാര്‍ഷൽ’എന്ന തൂലികാ നാമത്തില്‍ കഥകളില്‍ വര്‍ത്തിക്കുന്ന ഒരു തനി നാടനാണ് കേണല്‍ കെ.ആർ.മണി.തിരുവില്വാമലക്കാരന്‍. വിക്കേയന്റെ ശിഷ്യന്‍! കഴിഞ്ഞകൊല്ലം കേരള സാഹിത്യ അകാദമി അവാർഡു കിട്ടിയ ഹാസ്യ കഥാകൃത്ത്,ഇപ്പോള്‍താമസംപുതിയേടത്ത്-കാഞ്ഞൂർ,കാലടി/അങ്കമാലിക്കടുത്ത്.
വിലാസം: Colonel KR Mani(Retd), Rajani Nivas(Varanattu), puthiyedom, Kanjoor PO, Ernakulam Distt. Kerala-683575.email: s.kr.mani@gmail.com
സസ്നേഹം
സ്വന്തം
മാര്‍ഷല്‍

to: Shri. John Brittas,
MD, Malayalam Communications Limited.
4/2392, Chandragiri,Vikramapuram Hills – 61,
Kuravankonam, Kowdiar P.O.,Thiruvananthapuram – 695 003
______________________________________________________________________
ഇവിടേയും ഒന്നും സംഭവിച്ചില്ല! നമ്മൾ എത്രയോ ധന്യർ!! വന്ദേ മാതരം!

Advertisements