പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടരപ്രിയഃ
കോണച്ചേട്ടാഭിധാനസ്യ,
അര്‍ധാര്‍ധം പ്രണതോമ്യഹം!
എന്നുവെച്ചാല്‍-
പല്ല് – ദന്തം, പല്ലി – ദന്തി, ആന
പന്ത്രണ്ടര- ആറ്, അന്വര്‍ത്ഥം-ഗംഗ
കോണ്‍- മുക്ക് / മൂല എന്നൊക്കെ പറയും, ചേട്ടന്‍- അണ്ണന്‍, കോണച്ചേട്ടന്‍-മുക്കണ്ണന്‍
അര്‍ധാര്‍ധം- കാല്‍,വണ്‍ ഫോര്‍ത്, പാദം എന്നൊക്കെ അര്‍ത്ഥം
അര്‍ത്ഥം മുഴുവന്‍- ആനത്തോല്‍ ധരിക്കുന്നവനും,ഗഗാ പ്രിയനും,മുക്കണ്ണുനുമായ യാതൊരുവനുണ്ടോ അദ്ദേഹത്തിന്റെ കാല്‍ വണങ്ങുന്നു!! എന്നു സാരം.- തോല വികടകവിയുടെ ചൊറിച്ചുമല്ല്…, എങ്ങിനെയുണ്ട്????

Advertisements