മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
നാടോടുമ്പോള്‍ നടുക്കോടണം
ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള!
കൊക്കില്‍ ഒതുങ്ങുന്നതേ കൊത്താവൂ.
മുല്ലാപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം സൌരഭ്യം!
കണക്കുപ്പിള്ളയുടെ വീട്ടില്‍ കരിക്കലും പൊരിക്കലും,
കണക്കെടുത്തുനോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും!
പാത്രമറിഞ്ഞു ഭിക്ഷ: ഗോത്രമറിഞ്ഞു കന്യക!
ചൊല്ലുകൊള്ളാ വാവല്‍ കിഴുക്കാംതൂക്ക്!
ചൊല്ലുമ്പോളറിയാപിള്ള കൊള്ളുമ്പോളറിയും!

Advertisements