കാടരൊടു മൂഡരൊടു വേദമരുളല്ല!
ചേനയൊടു ചേമ്പിനൊടു ദേഹമുരസൊല്ല!!
[എന്നാലോ? ചൊറിയും! വല്ലാണ്ടെ ചൊറിയും!!]

“പുല്ലോട്ടിയിലെ നായ”, എന്താത് എന്നു വെച്ചാല്‍ –
Its a dog in the manger! പുല്ലുവട്ടി എന്നാല്‍ തൊഴുത്തിലെ പുല്ലിട്ടുകൊടുക്കുന്ന സ്ഥലമാണ്. അവിടെ പട്ടിഉണ്ടെങ്കില്‍, അത് പുല്ല് തിന്നൂല്ല്യ,പശൂനെ തീറ്റൂല്ല്യ!

“മച്ചിപ്പശുവിനെ തൊഴുത്തുമാറ്റിക്കെട്ടിയാല്‍ പെറുമോ”?- കണ്ടറിയണം!!!

മുമ്പേ ഗമിച്ചീടിന ഗോവുതന്റെ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം
ഒരുത്തനുണ്ടാക്കിയ ദുഷ് പ്രവാദം പരത്തുവാനാളുകള്‍ ഉണ്ടസങ്ക്യം.

കാരാസ്കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?

ഉച്ചക്കു കുത്തിക്കവരുന്ന ദിക്കില്‍
വച്ചേക്കു നന്നോ ധന ധാന്യമെല്ലാം?

ഉഡുരാജമുഖീ മൃഗരാജ കടീ
ഗജരാജ വിരാജിത മന്ദഗതീ
യതി സാ യുവതി മനസേ വസതി
ക്വ ജപ , ക്വ തപ, ക്വ സമാധിവിധി!!
(ഉഡു രാജ മുഖീ ച്ചാല്‍ – ചന്ദ്ര മുഖീ എന്ന് സാരം. മൃഗരാജന്‍ -സിംഹം, കടീച്ചാല്‍ അരക്കുടുക്ക്. ക്വ -എന്ത്?
ആന നട എന്നത്- ഗജരാജവിരാജിത മന്ദ ഗതി)

ജംബൂ ഫലാനി പക്വാനി
പദന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാം
ഗുലു ഗുഗ്ഗുലു ഗുഗ്ഗുളു!
ഈ ശ്ലോകം വെറും തട്ടിപ്പാണ്. അര്‍ത്ഥം- പഴുത്ത ജാമുന്‍ പഴങ്ങള്‍ മരത്തിന്റെ ശാഖകളില്‍ നിന്ന് കപിയാല്‍ കമ്പിതമായി – കുരങ്ങനാല്‍ കുലുക്കപ്പെട്ട്- വിമലമായ ജലത്തിലേക്ക് ഗുളു ഗുളു എന്ന് വീഴുന്നു!!അത്രേ ഉള്ളു!ശ്ലോകം കേട്ടാല്‍ തോന്നും എന്തു കുന്താണാവോ ഇതെന്ന്!!

Advertisements