പഴമകള്‍ : പഴമൊഴികള്‍
ഇതേക്കുറിച്ച് ഒന്നു രണ്ടു വാചകങ്ങള്‍ എഴുതട്ടെ.
പഞ്ചകന്യകകള്‍ –
അഹല്യാ ദ്രൌപതീ സീതാ,
താരാ മണ്ഡോദരീ തഥാ
പഞ്ചകന്യാ സ്മരേന്നിത്യം ,
സര്‍വ്വ പാപ വിനാശിനീ!
ഈ അഞ്ചുകന്യകമാരെ സ്മരിക്കുകില്‍ സര്‍വ്വ പാപം തീരുമെന്ന്. ഈ അഞ്ചുപേരും വളരെയേറെ ദുരിതമനുഭവിച്ചവരാണ്. highly subjected to male chavanism ; eh???
—————————
പഞ്ചകര്‍മ്മങ്ങള്‍ – വമനം , രേചനം, നസ്യം, അനുവാസനം, നിരൂഹം – ഇത്യാദി അഞ്ചു ആയുര്‍വ്വേദ കര്‍മ്മങ്ങള്‍ ചികിത്സാ വിധിയായി പറഞ്ഞിട്ടുണ്ട് എന്നു സാരം!
—————————————–
പഞ്ചക്ലേശങ്ങള്‍
അവിദ്യ, അസ്മിത,രാഗം, ദ്വേഷം, അഭിനിവേശം. ഒക്കെ അതികഠിനമായ ക്ലേശങ്ങളാണ് , എന്താ?
—————————
പഞ്ചഗുണങ്ങള്‍
രൂപം, രസം, ഗന്ധം, സ്പര്‍ശ്ശം, ശബ്ദം – ഒക്കെ ഗുണാണെന്നാണ് വെപ്പ്!
————————–
പഞ്ചപാതകം
കൊല
മോഷണം
മദ്യപാനം
വ്യപിചാരം
ഭോഷ്ക്
എന്തേ ആര്‍ക്കേങ്കിലും ഈ പാതകങ്ങളില്‍ നിപതിക്കണം എന്നുണ്ടോ? ഉണ്ടെങ്കില്‍ കൊല ചെയ്യാം, മോഷ്ടിക്കാം, മദ്യപാനം ചെയ്യാം, വ്യപിചരിക്കാം പോരാത്തതിന് ഈ ഭോഷ്ക്കൊക്കെ പറഞ്ഞും നടക്കാം!!
—————————————-
പഞ്ചതന്ത്രം
ഇതൊരു നീതി ശാസ്ത്രഗ്രന്ഥമാകുന്നു. രചയിതാവ് വിഷ്ണു ശര്‍മ്മന്‍ . സംസ്കൃതത്തിലാണ് ആദിഗ്രന്ഥം. കുഞ്ചന്‍ നമ്പ്യാര്‍ മലയാള പരിഭാഷ ചെയ്തു. ആദ്യം അതായിരുന്നു.
ഏതൊക്കെയാണ് ഈ തന്ത്രങ്ങള്‍ എന്നല്ലേ- മിത്രഭേദം, സുഹൃല്ലാഭം, സന്ധിവിഗ്രഹം, അര്‍ത്ഥനാശം, അസംപ്രേക്ഷ്യകാരിത്വം, ഇവ അഞ്ചുമാണ്‍.
ഇതിലെ ഒരുശ്ലോകം –
വന്‍ കടല്‍ കരെച്ചെന്നു നോക്കുമ്പോള്‍
ശിവ ശിവ സങ്കടമതിലിറങ്ങീടുവാന്‍ എന്നു തോന്നും
ഒട്ടുനാള്‍ ഇറങ്ങിയും മുങ്ങിയും
തിരവന്നു തട്ടിയിട്ടലച്ചുകൊണ്ടൊ
ട്ടേടം ചെന്നും പോന്നും,
അങ്ങിനെ ചരിക്കുകില്‍ കൈവരും പരിചയം
പിന്നെയോ പേടിമാറി കടലിലേക്കിറങ്ങീടാം!!

Advertisements