അന്തോണിയുടെ ചേനക്കാര്യം

പേരുകേട്ട ചുങ്കത്തെ പേരുകേട്ട മുഖ്യൻ അന്തോണി എന്റെ ഒരു ആത്മ സുഹൃത്തായി രുന്നുവല്ലോ.
ഉറ്റ സുഹൃത്തിനെ സന്ദർശിക്കുവാൻ ഞാനിറങ്ങിച്ചെന്നു. ഭവനത്തിൽ മ്‌ളാന വദനനായി ഇരിക്കുന്നുകണ്ട അന്തോണിയോട്‌ കുശലാന്വേഷണ വ്യാജേന മ്‌ളാനഭാവത്തിന്റെ കാരണമാരാഞ്ഞപ്പോൾ പറഞ്ഞത്‌ ഇങ്ങനെയാണ്‌:
ചങ്ങാതി , ആരേയും ഇക്കാലത്ത് ഒട്ടും തന്നെ വിശ്വസിക്കുവാൻ ഒക്കത്തില്ല; അല്ലേ?
എന്തിയേ അന്തോണിയേ, താനിങ്ങനെ ഒരു ജനറലൈസ്ഡ്‌ സ്റ്റേറ്റ്മെന്റ്‌ തട്ടിവിടുന്നത്‌?, എന്നായി ഞാൻ.
ആരേയും ഞാൻ പറയുന്നില്ല; എന്റെ ഡ്രൈവറെ മാത്രം നോക്കു!… ….
ഊം ം ം ം ം???? എന്നായി ഞാൻ വീണ്ടും. എന്തായി ഡ്രൈവന്‌?
എന്റെ ഡ്രൈവർ , വിശ്വനാഥൻ, വളരെ വിധേയത്വമുള്ളവനും , നിഷ്കളങ്കനും, നിർമയനും, നിർമമനും, നിരാലമ്പനും ഒക്കെത്തന്നെയാണെന്നായിരുന്നു എന്റെ തെറ്റിധാരണ.
ആ ധാരണ താറുമാറായോ?
ഇന്നലെ ഞാൻ കാറോടിച്ചു പോയ കണക്കോർക്കുമ്പോൾ വെറുമൊരമ്പതു കിലോമീറ്ററേ ഉണ്ടായിരിക്കുകയുള്ളു. നേരെമറിച്ച്‌ അവൻ എഴുതിത്തള്ളിയിരിക്കുന്ന പെട്രോൾ കണക്ക്‌ നൂറ്റിയമ്പതു ലിറ്ററും! ചോദിച്ചപ്പോൾ പറയുന്നത്‌ , ഹാ‍ാ‍ാ…, അതെനിക്കറിയുമോ? അത്രക്കൊക്കെ ചിലവായിട്ടുണ്ടാകും ! ഞാനെന്താസാറേ, …പെട്രോളു കുടിക്കുമെന്ന്‌ കരുതുന്നുണ്ടോ, എന്നും, അയാള്‍ കൂട്ടിച്ചേര്‍ത്തു!
അന്തോണിച്ചായൻ അങ്ങിനെ കരുതുന്നുണ്ടോ, വാസ്തവം പറഞ്ഞാൽ?, എന്നായി ഞാൻ.
അവൻ പെട്രോൾ കുടിക്കുമോ എന്നറിയാൻ മേലാ. പക്ഷേ , എന്നെ അവൻ വെള്ളം കുടിപ്പിക്കുന്നു.
ഒരുനിമിഷ‍ത്തെ മൗനാനന്തരം അന്തോണി വീണ്ടുംതുടർന്നു :
ഇവനിതു ചെയ്യാൻ തുടങ്ങിയിട്ട്‌ പല നാളുകളായിരിക്കുന്നു താനും. പിടിക്കാതിരിക്കാൻ പറ്റുകേല!
അന്തോണിച്ചായൻ ഈ നിസ്സാര കാര്യത്തിലേക്ക്‌ വ്യതിചലിച്ചാൽ മറ്റു പടുകൂറ്റൻ പ്രശ്നങ്ങളിൽ ഇതിലേറെ ചോർച്ചകൾ സംഭവിച്ചു പോയേക്കും. ആനക്കാര്യങ്ങളും ചേന ക്കാര്യങ്ങളും വേർതിരിച്ചറിവാൻ വിവേകം കാണിക്കണം, താങ്കൾ ക്കു ഞാൻ പറയുന്നതു മനസ്സിലാകുന്നുണ്ടോ?, എന്നായി ഞാൻ.
…ച്ചാൽ?….
ഇതു കളയുക . മ്‌ളാനത വിട്ട്‌ ആനക്കാര്യങ്ങളിലേക്കുമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. വലിയ വലിയ തലങ്ങളിൽ കള്ളത്തരങ്ങൾ നടക്കുന്നത്‌ കണ്ടുപിടിച്ച്‌ ചോർച്ചകൾ തടയുക; താഴ‍ത്തെ ചോർച്ച താനേ അടഞ്ഞുകൊള്ളും, എന്നുകൂടി ഒരു പൊതുമൊഴിയുണ്ടല്ലോ?!! ചേനക്കാര്യങ്ങൾ ഗൗനിക്കുവാൻ വേറെ ആളുകളെ നിയോഗിക്കുക.
ഇത്രയും പറഞ്ഞശേഷം ഞാൻ തിരിച്ചുപോയി.
പക്ഷേ അന്തോണി ആനക്കാര്യങ്ങളിലേക്ക്‌ വേറെ പലരേയും നിയോഗിക്കുകയും സ്വയം ചേനക്കാര്യം ഏറ്റെടുക്കുകയും ചെയ്തു എന്നാണ്‌ ഞാൻ പിന്നീട്‌ അറിഞ്ഞുവശാ യത്‌!!
അതിന്റെ ഭവിഷ്യത്തുകൾ നാം ചുങ്കം വാസികളെല്ലാരും അനുഭവിച്ചു വരികയുമാണ്‌!! വിധിയെ വെല്ലാനാകുമോ? ചുങ്കത്തുകാർ സ്വയം വഴിയാധാ രമായിത്തീർന്നിരിക്കുന്ന സ്ഥിതി വിശേഷമാണത്രേ ഇപ്പോഴ‍ത്തേത്‌!!
************** **************** ******************

Advertisements