Posts tagged ‘kerala politics’

മീമാംസ അഥവാ പൊളിറ്റിക്സ്- മാര്‍ഷല്‍ കഥകള്‍

മീമാംസ

തമസോ മാ ജ്യോതിര്‍ഗ്ഗമയ! ‘, ഈ മന്ത്രം ആര്‍ഷഭാരതത്തിന്റെ മൂല മന്ത്രങ്ങളില്‍ ഒന്നാണ്. ഇരുട്ടിനെ അകറ്റി വെളിച്ചത്തെ പ്രാപിക്കുക! എത്ര നല്ല ഒരു സംകല്പം. ഭാരതഭൂവില്‍ കടന്നു വന്ന എല്ലാ സമൂഹങ്ങളും ഈ സങ്കല്പത്തെ ഉള്‍ക്കൊണ്ടിരുന്നു എന്നുള്ളതും നിസ്സന്ദേഹമായ ഒരു വാസ്ഥവമാണ്.

എന്നാല്‍ ഇപ്പോള്‍ പൊതുവായി ഭാരതഖണ്ഡം മുഴുവനുമുള്ളതും , വിശിഷ്യ അതിന്റെ തെക്കേ അറ്റത്തെ കേരളത്തില്‍ ഉടനീളമുള്ളതുമായ ജനാവലിയിലെ ഭൂരിഭാഗവും പേര്‍ അന്തകാരത്തില്‍ വിഹരിക്കുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം. ചിലര്‍ കണ്ണടച്ച് ഇരിട്ടിലാണ്ടു പോകുന്നതും ചെയ്തുവരുന്നുണ്ട്!

ഈയിടെ ഞാന്‍ ചെവിക്കൊണ്ട ഒരു നാട്ടു വര്‍ത്തമാനം കുറിക്കട്ടെ:

നമ്മുടെ ഇപ്പോഴത്തെ ഭരണം എങ്ങിനെ ഉണ്ടഡോ?

തരക്കെടില്ല! ആര്‍ക്കു എന്തും, തോന്ന്യാസോം , കുരുത്തക്കേടും , നല്ലതും , ചീത്തയും ഒക്കെ എവിടെ വേണെങ്കിലും , എപ്പ വേണെങ്കിലും ചെയ്യാം എന്നായിട്ടുണ്ട്. ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അതല്ലേ ഒരു സുഖം? എല്ലാര്‍ക്കും വാളെടുക്കാം, വെളിച്ചപ്പെടാം; ഹിയ്യേയ് യ് യ് … ‘ന്നു കൂവ്വാം ! ആരും ഒന്നും ചോദിക്കാനില്ല; പറയാനില്ല; എതിര്‍ക്കാനില്ല; ഒരക്ഷരം ഉരിയാടാനില്ല!

ഇതിനുമുമ്പേത്തെ ഭരണകാലത്തോ?

ഈ അവസ്ഥ അപ്പളും ഇങ്ങന്ന്യാര്‍ന്നൂന്ന് വെയ്ക്ക്യാ!

അതിനു മുമ്പത്ത്യോ?

അന്നും അങ്ങിനെത്തന്നെ!

അപ്പോള്‍ ഈ സദ് വൃത്തി തുടങ്ങീട്ട് കുറേകാലായി, അല്ലേ?

ഉവ്വ്! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടീട്ട് ഒരു പത്തു കൊല്ലായിത്തുടങ്ങിയപ്പോള്‍ നമ്മുടെ ദിശി ഈ ദൃശം ചരിക്കാന്‍ തുടങ്ങീട്ടുള്ളതാ; പിന്നെ അതങ്ങട് ഭേദപ്പെട്ടു ഭേദപ്പെട്ട് ഇത്രത്തോളം ആയിരിക്കുണൂ!

നിത്യേന നാം കാണുന്നത് , കേള്‍ക്കുന്നത്, അറിയുന്നത്, പറയുന്നത്, വായിക്കുന്നത് :

 • അടിപിടി ഹര്‍ത്താല്‍ ബന്ദ് സത്യാഗ്രഹം, പണിമുടക്ക്.അതിനെത്തുടര്‍ന്ന് പൊതുവാഹനങ്ങള്‍ എന്നിവ കത്തിക്കല്‍.

 • വെട്ട് കുത്ത്, പിടിച്ചുപറി, വെടിവെപ്പ്, ബാങ്കു കവര്‍ച്ച.ദമ്പതിമാരെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കല്‍!
 • ബലാത്സംഗം,പെണ്‍ വാണിഭം(എന്ന കുംഭകൌപീനങ്ങള്‍), ബാലികമാരെ പീഡിപ്പിച്ചശേഷം ഞെക്കിക്കൊല്ലല്‍.
 • ഒരുകൂട്ടം ഹൈന്ദവ സംന്യാസി/സംന്യാസിനിമാര്‍ എന്നു സ്വയം പറഞ്ഞു , അവതരിപ്പിച്ച്,അനുഗാമികളേയും ശിഷ്യന്മാരേയും ആരാധകന്മാരേയും ആരാധികമാരേയും കൂടപ്പൊറുപ്പുകാരേയും കൂട്ടിനുചേര്‍ത്ത് അനാശാസ്യപ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ വിരുദ്ധ നടപടികളിലും പങ്കാളികളാക്കി ജനദ്രോഹവും രാജ്യദ്രോഹവും നടത്തല്‍. ഹിന്ദുക്കള്‍ മാത്രമല്ല , മുസ്ലിം പുരോഹിതരെന്നു ചമയുന്നവരും, ചില കൃസ്ത്യാനി പുരോഹിതരും ഇത്തരം കൃത്യങ്ങളില്‍ പങ്കെടുക്കുന്നുണ്ട്!

 • രാജവീഥികളിലും, പൊതുപാതകളിലും തലങ്ങും വെലങ്ങും അപകടങ്ങള്‍ പതിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ജനദ്രോഹം ചെയ്യുന്നത് ചെറുപ്പക്കാരായ ടിപ്പര്‍വണ്ടിയോട്ടികളും , അടുത്തത് അവരുടെ തലമുറക്കാരായ ആന യോട്ടികളുമാണ്! പ്രൈവറ്റ് ബസ്സോട്ടികളും ഇടക്കും തലക്കുമുണ്ട് എന്നത് മറ്റോര്‍ക്ക് സമാധാനിക്കം! ദിനം പ്രതി ഒരുപാടു അപകട മരണങ്ങളും , മുറിവുകളും, ചതവുകളും ,അപായങ്ങളും നടമാടിക്കൊണ്ടേയിരിക്കുന്നു ! ഗതാഗത നിയന്ത്രണത്തിന്ന് നിയമിതരായവര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല; അഥവാ അവര്‍ ഒരു ചുണ്ണാമ്പും ചെയ്യുന്നുമില്ല !

 • സംസ്ഥാനത്തുടനീളം ഭൂമിയിടപാടുകളും , അതേച്ചൊല്ലി അതിഭയങ്കര തര്‍ക്കങ്ങളും , കുടിയൊഴിപ്പിക്കലുകളും, പിന്നീട് കുടിയധിവസിപ്പിക്കലുകളും നടമാടുന്നത് !

 • അസമയത്തെ അധിവൃഷ്ടി, അനാവൃഷ്ടി, വരള്‍ച്ച എന്നിവ പതിവായിരിക്കുന്നത് [ഇനി യിപ്പോള്‍ പ്രകൃതി മാത്രമായി ഒന്നും ബാക്കി വെയ്ക്കേണ്ട!]
 • നോക്കുകൂലി എന്ന വേണ്ടാതീനം അവതരിപ്പിച്ച് കുറേ തൊഴിലെടുക്കാത്ത ബൂര്‍ഷ്വാസിവര്‍ഗ്ഗകര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞും പീഡിപ്പിച്ചും സ്വൈരജീവിതം അലങ്കോലപ്പെടുത്തുന്നത് !

 • ഭരണകൂടത്തിന്റെ ഏതു തലത്തിലേയും ഏതൊരു കാര്യാലയത്തിലേയും , ഏതു ലാവണത്തിലേയും വലിയൊരു ശതമാനം ഗുമസ്ഥവര്‍ഗ്ഗം കെടുകാര്യസ്ഥതയില്‍ അഭിരമിക്കുകയും , ഫയലുകള്‍ മറച്ചു വെയ്ക്കുകയോ അഥവാ അവയെ തീണ്ടാതിരിക്കുകയോ ചെയ്യുന്നു. തീണ്ടണമെങ്കില്‍ കോഴപ്പണം വാള്‍ത്തലപ്പത്തു വെയ്ക്കണമെന്ന് അവരാരും പറയുകയില്ല; പക്ഷേ അറിയേണ്ടുന്നവര്‍ അതറിഞ്ഞു പ്രവൃത്തിക്കേണ്ടിയിരുക്കുന്നു!അല്ലെങ്കില്‍ ഫയല്‍ സ്തംഭനം ഉറപ്പാണെന്ന് ജനാവലി അറിയുന്നു! [വെളിച്ചപ്പാടുകള്‍ക്ക് വാള്‍ത്തലപ്പത്താണ് പണം വെക്കുക പതിവ്; അതുകൊണ്ടാണ് ഈ പ്രയോഗം ഉപയോഗിച്ചത്! അവര്‍ ദൈവങ്ങളുടെ കോമരമല്ലേ , ദൈവങ്ങള്‍ക്ക് നേരിട്ട് പണം വാങ്ങാന്‍ പറ്റുകയില്ലല്ലോ? ഒരു പ്രതിനിധി ആവശ്യമല്ലേ?]

 • കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ല്യാണ്ട്യായി’, എന്ന ചൊല്ലിന്മണ്ണം , കൃഷി ചെയ്ത് കൃഷിചെയ്ത് നെല്‍കൃഷി നിലച്ചുപോയിക്കൊണ്ടിരിക്കുന്നു എന്ന അവസ്ഥയിലേക്ക് കേരളം വലിഞ്ഞു കേറിക്കൊണ്ടിരിക്കുന്നു !കൃഷിവകുപ്പിലെ ഗ്രാമതല ഉദ്യോഗസ്ഥര്‍ കസേരകളില്‍ വെള്ളക്കോളറുകള്‍ അണിഞ്ഞിരുന്ന് കോള്‍ കൃഷി ചെയ്യുന്നു! കൃഷിക്കു അനുവദിച്ചു വരുന്ന കോളുകളെല്ലാം ഒതുക്കി , അവയെ അല്പാല്പം വളരെ വേണ്ടപ്പെട്ടവര്‍ക്കു മാത്രം നല്‍കി , പങ്കിട്ട് , താനും ഒരു പങ്ക് പങ്കക്കേടില്ലാതെ പറ്റിവരുന്നു ! അങ്ങിനെ നെല്‍കൃഷി സമീപ കാലത്ത് അന്യം വന്നു പോകാന്‍ തുടക്കമിട്ടിരിക്കുന്നു. [ഈയിടെ നാട്ടിന്‍പുറത്തെ ഒരു കര്‍ഷകന്‍ പറയുകയുണ്ടായി: നൊമ്മടെ ഗ്രാമത്തിലെ തലമൂത്ത ഒരു കര്‍ഷകനെ പിടിച്ച് ഈ ഏലമോഫീസിലിരുത്തിയാല്‍ അങ്ങ്വാര് ഓടി നടന്ന് നമുക്കു വേണ്ടി എന്തേങ്കിലും ചെയ്തു തരുമായിരുന്നു. കൃഷിവകുപ്പിലിരിക്കാന്‍ യോഗ്യതക്ക് ഡിഗ്രിയല്ല നോക്കേണ്ടത് , നേരേമറിച്ച് അവന് കൃഷി ചെയ്യാനും ചെയ്യിക്കാനും വൈദഗ്ദ്ധ്യവും താല്പര്യവും ഉണ്ടോ എന്നുള്ളതാണ്. ഇബറ്റയൊക്കെ വെറും പോക്കാ!!]

 • പുഴകളായ പുഴകളില്‍ നിന്നു മണല്‍ മുഴുവനും കോരിയെടുത്തുകഴിഞ്ഞിരിക്കുന്നു. പാടശേഖരങ്ങളില്‍ നിന്നു മണ്ണു മുഴുവനും നീക്കം ചെയ്തുകൊണ്ടിരിക്കുന്നു. പാറക്കൂട്ടങ്ങളും മലകളും പൊട്ടിച്ച് പൊട്ടിച്ച് കുട്ടിച്ചുവരാക്കിക്കഴിഞ്ഞിരിക്കുന്നു! ഇനി പ്രകൃതിയെ ഇതിന്മേലെ ബലാത്സംഗം ചെയ്യാനില്ലാത്തവണ്ണം എല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇതിനെല്ലാം ഒത്താശ ചെയ്തുവരുന്നത് തദ്ദേശ സ്വയം ഭരണ സമിതികളും മറ്റു ഉദ്യോഗം നടത്തിപ്പുകാരും, വേറെ ഒരു ഉദ്യോഗവും ഇല്ലാത്തവരും, ഉദ്യോഗം നോക്കാത്തവരും ആണെന്ന് നാട്ടുകാരെല്ലാം അറിയുന്നു; പക്ഷേ എന്തു ഫലം?

   

അജ്ഞാന തിമിരാന്തസ്യ ജ്ഞാനാഞ്ജന ശലാകയാ,

ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ: “ എന്ന് നീതിസാരത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. അജ്ഞാന മാകുന്ന അന്ധകാരത്തെ മാറ്റുവാന്‍ വെളിച്ചം വീഴിക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് സാധിക്കുന്നത്. അതു സാധിച്ചുതരുന്നത് ഗുരുവാണ് . ഗുരുക്കന്മാരെ ഗുരുവൃത്തിക്ക് തിരഞ്ഞെടുക്കുന്നതില്‍ ഒരുപാടുപിഴവുകള്‍ വന്നുചേരുന്നതായി ജനസമൂഹം അറിയുന്നുണ്ടെങ്കിലും പൊതുജനത്തിന് ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ല എന്നതാണ് സത്യം! അവര്‍ അന്നു പടച്ചുവിട്ടിട്ടുള്ള അന്നത്തെ പിള്ളരാണ് ഇന്ന് നമ്മുടെ യുവജനം എന്നു പറയുന്ന , ജനാവലിയിലെ 30 ശതമാനം പേരും. ഈ യുവജനങ്ങളടങ്ങുന്ന നമ്മുടെ ജനസമൂഹത്തിലെ കുറേ പേര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഹീന വൃത്തികള്‍ക്കു കാരണം അവരുടെ കുറഞ്ഞതോതിലുള്ള ധര്‍മ്മ ബോധവും , സമൂഹത്തോടുള്ള അളവു കുറഞ്ഞ കൂറും, അളവു കുറഞ്ഞ പ്രതിബദ്ധതയുമാണ്! അതിന്റെ അളവ് അവരില്‍ വര്‍ദ്ധിപ്പിച്ചെടുക്കണമെങ്കില്‍ അവരില്‍ അവബോധം ചെലുത്തണം. ഇത് രണ്ടു വിധത്തില്‍ സാധിച്ചെടുക്കാം: 1. വിദ്യാഭ്യാസം കൊണ്ടും, 2.നിയമപാലന പ്രകൃയ കൊണ്ടും . ഈ രണ്ടും ഭരണ കൂടത്തിന്റെ കര്‍ത്ത്യവുമാണ്! സിലബസും പാഠ്യപുസ്തകങ്ങളും നിര്‍മ്മിക്കുന്നത് വിദ്യാവിചക്ഷണരും രാഷ്ട്രബോധമുള്ള മഹല്‍ വ്യക്തികളും ചേര്‍ന്നായിരിക്കണം.

ഇപ്പോഴത്തെ തലമുറയുടെ പ്രവര്‍ത്തന ശൈലി അവര്‍ 25-30 കൊല്ലം മുമ്പ് അഭ്യസിച്ച വിദ്യയുടെ പ്രീതമോ, വിപരീതമോ ആയ രീതിയുടെ ഫല സിദ്ധികൂടിയാണ് ! ഒരു ക്ഷേമ രാഷ്ട്രത്തെ കെട്ടിപ്പടുക്കുവാന്‍ ഭരണ കൂടത്തിന്ന്‍ ദീര്‍ഘ ദൃഷ്ടിയുടെ ആവശ്യമുണ്ട്. അതു കണ്ടെത്താനും , പ്രായോഗിതയില്‍ കൊണ്ടു വരാനും എപ്പോഴത്തേയും ഭരണ സാരഥികള്‍ക്കും സമസ്ത ഗുമസ്ഥവര്‍ഗ്ഗത്തിനും കടപ്പാടുണ്ട്. അതിന്ന് വ്യതിയാനമോ , മൂല്യ ഭ്രംശമോ സംഭവിക്കുമ്പോഴാണ് ജന ജീവിതത്തിന്ന് ക്രമക്കേടുകള്‍ സംഭവിക്കുന്നതും, സ്വൈര ജീവിതം താറുമാറാകുന്നതും !

ഇത്തരുണത്തില്‍ കരണീയമായത് അരാജകത്വമെന്നു തോന്നുന്ന ഓരോ കാര്യങ്ങളേയും എല്ലാ തലങ്ങളിലേയും ഭരണാധികാരികള്‍ വിലയിരുത്തി, കാര്യകാരണങ്ങള്‍ ഉരുത്തിരിച്ച് അവകളെ വിലക്കാനും, മറികടക്കാനും , അങ്ങിനെ ജനക്ഷേമം പുനരുദ്ധരിക്കാനും ശ്രമിക്കേണ്ടിയിരിക്കുന്നു എന്നുള്ളതാണ് ! ഈ ശ്രമത്തില്‍ രാഷ്ട്രീയ മുണ്ടാകരറുത് ; മീമാംസ മാത്രമേ ഉണ്ടാകാന്‍ പാടൂ ! വന്ദേ മാതരം! ജയ് ഹിന്ദ്!! ജയ് ജവാന്‍ ജയ് കിസാന്‍!!!

Advertisements

കണ്ടറിവും കൊണ്ടറിവും-മർഷൽ കഥകൾ

kandarivum kondarivum

ഭരണ സാരഥികള്‍ കരയട്ടെ! -പൊളിട്രിക്സ്: മാ‍ര്‍ഷല്‍

ഭരണ സാരഥികള്‍ കരയട്ടെ!

പൊളിട്രിക്സ്

Image: Arvind Balaraman / FreeDigitalPhotos.net

‘തമസോ മാ ജ്യോതിര്‍ഗ്ഗമയ! ‘, ഈ മന്ത്രം ആര്‍ഷഭാരതത്തിന്റെ മൂല മന്ത്രങ്ങളില്‍ ഒന്നാണ്. ഇരുട്ടിനെ അകറ്റി വെളിച്ചത്തെ സ്വാംശീകരിക്കുക! എത്ര നല്ല ഒരു സംകല്പം. ഭാരതഭൂവില്‍ കടന്നു വന്ന എല്ലാ സമൂഹങ്ങളും ഈ സങ്കല്പത്തെ ഉള്‍ക്കൊണ്ടിരുന്നു എന്നുള്ളതും നിസ്സന്ദേഹമായ ഒരു സംഗതിയാണ്.
എന്നാല്‍ ഇപ്പോള്‍ പൊതുവായി ഭാരതഖണ്ഡം മുഴുവനുമുള്ളതും , വിശിഷ്യ അതിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കേരളത്തില്‍ ഉടനീളമുള്ളതുമായ ജനാവലിയിലെ ഭൂരിഭാഗവും പേര്‍ അന്തകാരത്തില്‍ വിഹരിക്കുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം. ചിലര്‍ കണ്ണടച്ച് ഇരിട്ടിലാണ്ട് , ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ,എന്നവണ്ണം വെറുതെ കുത്തിയിരിക്കുകയും ചെയ്യുന്നു.!
ഈയിടെ ഞാന്‍ ചെവിക്കൊണ്ട ഒരു നാട്ടു വര്‍ത്തമാനം കുറിക്കട്ടെ:
നമ്മുടെ ഇപ്പോഴത്തെ ഭരണം എങ്ങിനെ ഉണ്ടഡോ?
തരക്കെടില്ല! ആര്‍ക്കു എന്തു തോന്ന്യാസോം , കുരുത്തക്കേടും , നല്ലതോ ചീത്തയോ എന്നു നോക്കാതെ, എവിടെ വേണെങ്കിലും , എപ്പ വേണെങ്കിലും ചെയ്യാം എന്നായിട്ടുണ്ട്. ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അതല്ലേ ഒരു സുഖം? എല്ലാര്‍ക്കും വാളെടുക്കാം, വെളിച്ചപ്പെടാം; ഹിയ്യേയ് യ് യ് … ‘ന്നു കോമരം തുള്ളാം ! ആരും ഒന്നും ചോദിക്കാനില്ല; പറയാനില്ല; എതിര്‍ക്കാനില്ല; ഒരക്ഷരം ഉരിയാടാനില്ല!
ഇതിനുമുമ്പേത്തെ ഭരണകാലത്തോ?
ഈ അവസ്ഥ അപ്പളും ഇങ്ങന്ന്യാര്‍ന്നൂന്ന് വെയ്ക്ക്യാ!
അതിനു മുമ്പത്ത്യോ?
അന്നും അങ്ങിനെത്തന്നെ!
അപ്പോള്‍ ഈ സദ് വൃത്തി തുടങ്ങീട്ട് കുറേകാലായി, അല്ലേ?
ഉവ്വ്! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഒരു പത്തു കൊല്ലമായ സമയം മുതല്‍ തുടങ്ങിയതാണ് നമ്മുടെ ഈദൃശമായ ചരം; ചരാചരം! പിന്നെ അതങ്ങട് ഭേദപ്പെട്ടു ഭേദപ്പെട്ട് ഇത്രത്തോളം ആയിരിക്കുണൂ!
നിത്യേന നാം കാണുന്നത് , കേള്‍ക്കുന്നത്, അറിയുന്നത്, പറയുന്നത്, വായിക്കുന്നത് :
അടിപിടി ഹര്‍ത്താല്‍ ബന്ദ് സത്യാഗ്രഹം, പണിമുടക്ക്.അതിനെത്തുടര്‍ന്ന് പൊതുവാഹനങ്ങള്‍ എന്നിവ കത്തിക്കല്‍.
വെട്ട് , കുത്ത്, പിടിച്ചുപറി, വെടിവെപ്പ്, ബാങ്കു കവര്‍ച്ച.ദമ്പതിമാരെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കല്‍!
ബലാത്സംഗം,പെണ്‍ വാണിഭം , ബാലികമാരെ പീഡിപ്പിച്ചശേഷം ഞെക്കിക്കൊല്ലല്‍.
ഒരുകൂട്ടം ഹൈന്ദവ സംന്യാസി/സംന്യാസിനിമാര്‍ എന്നു സ്വയം പറഞ്ഞവതരിപ്പിച്ച്, അനുഗാമികളേയും ശിഷ്യന്മാരേയും ആരാധകന്മാരേയും ആരാധികമാരേയും കൂടപ്പൊറുപ്പുകാരേയും കൂട്ടിനുചേര്‍ത്ത് അനാശാസ്യപ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ വിരുദ്ധ നടപടികളിലും പങ്കാളികളായി ജനദ്രോഹവും രാജ്യദ്രോഹവും നടത്തല്‍. ഹിന്ദുക്കള്‍ മാത്രമല്ല , മുസ്ലിം പുരോഹിതരെന്നു ചമയുന്നവരും, ചില കൃസ്ത്യാനി പുരോഹിതരും ഇത്തരം കൃത്യങ്ങളില്‍ പങ്കെടുക്കുന്നുണ്ട്, എന്നും നാം വായിച്ചു വരുന്നു.
രാജവീഥികളിലും, പൊതുപാതകളിലും തലങ്ങും വെലങ്ങും അപകടങ്ങള്‍ പതിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ജനദ്രോഹം ചെയ്യുന്നത് ചെറുപ്പക്കാരായ ടിപ്പര്‍വണ്ടിയോട്ടികളും , അടുത്തത് അവരുടെ തലമുറക്കാരായ ആന ഓട്ടികളുമാണ്! ദിനം പ്രതി ഒരുപാട് അപകട മരണങ്ങളും , മുറിവുകളും, ചതവുകളും ,അപായങ്ങളും നടമാടിക്കൊണ്ടേയിരിക്കുന്നു ! ഗതാഗത നിയന്ത്രണത്തിന്ന് നിയമിതരായവര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല; അഥവാ അവര്‍ ഒരു ചുണ്ണാമ്പും ചെയ്യുന്നുമില്ല ![ പിടിക്കപ്പെടുന്നവരെ ഞെക്കിപ്പിഴിഞ്ഞ് ഉള്ളതു മുഴുവന്‍ ചോര്‍ത്തിയെടുത്തശേഷം വെറുതെ വിടുകയാണ്; കേസുകള്‍ എടുത്ത് ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നില്ലാ ത്തതാണ് ഇതിനൊക്കെ പ്രധാന കാരണം എന്ന് ചില കാരണവന്മാരെങ്കിലും മുക്കിലും മൂലയിലും കുത്തിയിരുന്നുകൊണ്ട് പറയുന്നു; അതിലൊന്നും ഒരു കഴമ്പുമില്ലെന്ന് മറ്റോരും പറയുന്നു.]
സംസ്ഥാനത്തുടനീളം ഭൂമിയിടപാടുകളും , അതേച്ചൊല്ലി അതിഭയങ്കര തര്‍ക്കങ്ങളും , കുടിയൊഴിപ്പിക്കലുകളും, പിന്നീട് കുടിയധിവസിപ്പിക്കലുകളും നടമാടുന്നത് !
അസമയത്തെ അധിവൃഷ്ടി, അനാവൃഷ്ടി, വരള്‍ച്ച എന്നിവ പതിവായിരിക്കുന്നത് [ഇനി യിപ്പോള്‍ പ്രകൃതി മാത്രമായി ഒന്നും ബാക്കി വെയ്ക്കേണ്ട!]
നോക്കുകൂലി എന്ന വേണ്ടാതീനം അവതരിപ്പിച്ച് കുറേ തൊഴിലെടുക്കാത്ത ബൂര്‍ഷ്വാസിവര്‍ഗ്ഗകര്‍ സാധാരണ ജനാവലികളെ പിഴിഞ്ഞും പീഡിപ്പിച്ചും സ്വൈരജീവിതം അലങ്കോലപ്പെടുത്തുന്നത് !
ഭരണകൂടത്തിന്റെ ഏതു തലത്തിലേയും ഏതൊരു കാര്യാലയത്തിലേയും , ഏതു ലാവണത്തിലേയും വലിയൊരു ശതമാനം ഗുമസ്ഥവര്‍ഗ്ഗം കെടുകാര്യസ്ഥതയില്‍ അഭിരമിക്കുകയും , ഫയലുകള്‍ മറച്ചു വെയ്ക്കുകയോ അഥവാ അവയെ തീണ്ടാതിരിക്കുകയോ ചെയ്യുന്നു. തീണ്ടണമെങ്കില്‍ കോഴപ്പണം വാള്‍ത്തലപ്പത്തു വെയ്ക്കണമെന്ന് അവരാരും പറയുകയില്ല; പക്ഷേ അറിയേണ്ടുന്നവര്‍ അതറിഞ്ഞു പ്രവൃത്തിക്കേണ്ടിയിരുക്കുന്നു! മറിച്ചായാല്‍ ഫയല്‍സ്തംഭനം ഉറപ്പാണെന്ന് ജനാവലി അറിയുന്നു! [വെളിച്ചപ്പാടുകള്‍ക്ക് വാള്‍ത്തലപ്പത്താണ്പണം വയ്ക്കുക , അതു കൊണ്ടാണ് ഈ പദം ഇവിടെ ഉപയോഗിച്ചത്. അവര്‍ ദൈവങ്ങളുടെ കോമരങ്ങളല്ലേ? ദൈവങ്ങള്‍ക്ക് നേരിട്ട് പണം വാങ്ങാന്‍ പറ്റുകയില്ലല്ലോ? ഒരു പ്രതിനിധി എല്ലാറ്റിനും ആവശ്യമാണല്ലോ?]
‘കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ല്യണ്ട്യായി’, എന്ന ചൊല്ലിന്മണ്ണം , കൃഷി ചെയ്ത് കൃഷിചെയ്ത് നെല്‍കൃഷി നിലച്ചുപോയിക്കൊണ്ടിരിക്കുന്നു എന്ന അവസ്ഥയിലേക്ക് കേരളം കേറിക്കൊണ്ടിരിക്കുന്നു !കൃഷിവകുപ്പിലെ ഗ്രാമതല ഉദ്യോഗസ്ഥര്‍ കസേരകളില്‍ വെള്ളക്കോളറുകള്‍ അണിഞ്ഞ് ഞെളിഞ്ഞിരുന്ന് കോള്‍ കൃഷി ചെയ്യുന്നു! കൃഷിക്കു അനുവദിച്ചു വരുന്ന കോളുകളെല്ലാം ഒതുക്കി , അവയെ അല്പാല്പം വളരെ വേണ്ടപ്പെട്ടവര്‍ക്കു നല്‍കി , പങ്കിട്ട് , താനും ഒരു പങ്ക് പങ്കക്കേടില്ലാതെ പറ്റിയും വരുന്നു ! അങ്ങിനെ നെല്‍കൃഷി സമീപ കാലത്ത് അന്യം വന്നു പോകുവാന്‍ തുടക്കമിട്ടിരിക്കുന്നു. [ ഈയിടെ നാട്ടിന്‍ പുറത്തെ ഒരു കര്‍ഷകന്‍ പറയുകയുണ്ടായി : നൊമ്മടെ ഗ്രാമത്തിലെ തലമൂത്ത ഒരു കര്‍ഷകനെ പിടിച്ച് ഈ കൃഷി ഓഫീസിലിരുത്തിയാല്‍ അങ്ങ്വാര് ഓടി നടന്ന് നമുക്കുവേണ്ടി എന്തേങ്കിലും ചെയ്തു തരുമായിരുന്നു. കൃഷി വകുപ്പിലിരിക്കാന്‍ യോഗ്യതക്ക് ഡിഗ്രിയല്ല നോക്കേണ്ടത് , നേരേ മറിച്ച് അവന് കൃഷി ചെയ്യാനും ,ചെയ്യിക്കാനും വൈദഗഗ്ദ്ധ്യവും താല്പര്യവും ഉണ്ടോ എന്നുള്ളതാണ്. ഇവന്മാരൊക്കെ വെറും പോക്കാ! ഈ വാസ്തവം നമുക്ക് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ആവാം!!]
പുഴകളായ പുഴകളില്‍ നിന്നു മണല്‍ മുഴുവനും കോരിയെടുത്തുകഴിഞ്ഞിരിക്കുന്നു. പാടശേഖരങ്ങളില്‍ നിന്നു മണ്ണു മുഴുവനും നീക്കം ചെയ്തുകൊണ്ടിരിക്കുന്നു. പാറക്കൂട്ടങ്ങളും മലകളും പൊട്ടിച്ച് പൊട്ടിച്ച് കുട്ടിച്ചുവരാക്കിക്കഴിഞ്ഞിരിക്കുന്നു! ഇനി പ്രകൃതിയെ ഇതിന്മേലെ മാനഭംഗപ്പെടുത്താനില്ലാത്തവണ്ണം എല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇതിനെല്ലാം ഒത്താശ ചെയ്തുവരുന്നത് തദ്ദേശ സ്വയം ഭരണ സമിതികളും മറ്റു ഉദ്യോഗം നടത്തിപ്പുകാരും, അന്യഥ ഒരു ഉദ്യോഗവും ഇല്ലാത്തവരും, ഉദ്യോഗം നോക്കാത്തവരും ആണെന്ന് നാട്ടുകാരെല്ലാം അറിയുന്നു; പക്ഷേ കിം ഫലം?
“ അജ്ഞാന തിമിരാന്തസ്യ ജ്ഞാനാഞ്ജന ശലാകയാ,
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:“
എന്ന് നീതിസാരത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. അജ്ഞാന മാകുന്ന അന്ധകാരത്തെ അകറ്റുവാന്‍ വെളിച്ചം വീഴിക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് സാധിക്കുന്നത്. അതു സാധിച്ചുതരുന്നത് ഗുരുവാണ് . ഗുരുക്കന്മാരെ ഗുരുവൃത്തിക്ക് തിരഞ്ഞെടുക്കുന്നതില്‍ ഒരുപാടുപിഴവുകള്‍ വന്നുചേരുന്നതായി ജനസമൂഹം അറിയുന്നുണ്ടെങ്കിലും പൊതുജനത്തിന് ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ല എന്നതാണ് സത്യം! അവര്‍ അന്നു പടച്ചുവിട്ടിട്ടുള്ള അന്നത്തെ പിള്ളരാണ് ഇന്ന് നമ്മുടെ യുവജനം എന്നു പറയുന്ന , അവരിലെ 30 ശതമാനം പേരും. യുവജനങ്ങളടങ്ങുന്ന നമ്മുടെ ജനസമൂഹത്തിലെ കുറേ പേര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഹീന വൃത്തികള്‍ക്കു കാരണം അവരുടെ കുറഞ്ഞതോതിലുള്ള നന്മ ബോധവും , സമൂഹത്തോടുള്ള അളവു കുറഞ്ഞ കൂറും, ചെയ്യുന്ന പ്രവൃത്തികളില്‍ അളവു കുറഞ്ഞ പ്രതിബദ്ധതയുമാണ്! അതിന്റെ അളവ് അവരില്‍ വര്‍ദ്ധിപ്പിച്ചെടുക്കണമെങ്കില്‍ അവരില്‍ അവബോധം ചെലുത്തണം. അതു വിദ്യാഭ്യാസം കൊണ്ടു സാധിക്കാം. അതേ വിധം നിയമപാലന പ്രകൃയ കൊണ്ടും സാധിക്കാം. ഈ രണ്ടും ഭരണ കൂടത്തിന്റെ കര്‍ത്ത്യവുമാണ്! സിലബസും പാഠ്യപുസ്തകങ്ങളും നിര്‍മ്മിക്കുന്നത് വിദ്യാവിചക്ഷണരും രാഷ്ട്രബോധമുള്ള മഹല്‍ വ്യക്തികളും ചേര്‍ന്നായിരിക്കണം. ഇപ്പോഴത്തെ തലമുറയുടെ പ്രവര്‍ത്തന ശൈലി അവര്‍ 25-30 കൊല്ലം മുമ്പ് അഭ്യസിച്ച വിദ്യയുടെ പ്രീതമോ, വിപരീതമോ ആയ രീതിയുടെ ഫല സിദ്ധികൂടിയാണ് ! ഒരു ക്ഷേമ രാഷ്ട്രത്തെ കെട്ടിപ്പടുക്കുവാന്‍ ഭരണ കൂടത്തിന്ന്‍ ദീര്‍ഘ ദൃഷ്ടിയുടെ ആവശ്യമുണ്ട്. അതു കണ്ടെത്താനും , പ്രായോഗിതയില്‍ കൊണ്ടു വരാനും എപ്പോഴത്തേയും ഭരണ സാരഥികള്‍ക്കും സമസ്ത ഗുമസ്ഥവര്‍ഗ്ഗത്തിനും കടപ്പാടുണ്ട്. അതിന്ന് വ്യതിയാനമോ , മൂല്യ ഭ്രംശമോ സംഭവിക്കുമ്പോഴാണ് ജന ജീവിതത്തിന്ന് ക്രമക്കേടുകള്‍ സംഭവിക്കുന്നതും, സ്വൈര ജീവിതം താറുമാറാകുന്നതും !
ഇത്തരുണത്തില്‍ കരണീയമായത് അരാജകത്വമെന്നു തോന്നുന്ന ഓരോ കാര്യങ്ങളേയും എല്ലാ തലങ്ങളിലേയും ഭരണാധികാരികള്‍ വിലയിരുത്തി, കാര്യകാരണങ്ങള്‍ ഉരുത്തിരിച്ച് അവകളെ വിലക്കാനും, മറികടക്കാനും , അങ്ങിനെ ജനക്ഷേമം പുനരുദ്ധരിക്കാനും ശ്രമിക്കേണ്ടിയിരിക്കുന്നു എന്നുള്ളതാണ് ! ഈ ശ്രമത്തില്‍ രാഷ്ട്രീയ മുണ്ടാകരറുത് ;പൊളിട്രിക്സ് ഉണ്ടാകരുത്; മീമാംസ മാത്രമേ ഉണ്ടാകാന്‍ പാടൂ ! വന്ദേ മാതരം! !!ജയ് ജവാന്‍ ജയ് കിസാന്‍!!!    

അട്ടിമറി


image source: clipart microsoft office

ദില്ലിയില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ വീട്ടുസാമാനങ്ങള്‍ കൊണ്ടുവന്നതിന്‍്‌ ചീഫ്‌ സെക്രട്ടറിയെ വട്ടം കറക്കിയ ചിലരെ ജോയിന്റ്‌ ലേബര്‍ കമ്മീഷണര്‍ സസ്പെന്റു ചെയ്തു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വിപുലമായി വന്നപ്പോള്‍ ഞാന്‍ അതി വിപുലമായി പുഞ്ചിരിച്ചു! യാത്രാമദ്ധ്യേ വാളയാര്‍ വരേക്കും എങ്ങും ഒരു കുഴപ്പവും ഉണ്ടായീലത്രേ! യൂപിയിലോ, എം പി യിലോ, ആന്ധ്രയിലോ മഹാരാഷ്ട്രയിലോ മേറ്റ്വിടേയും ഒരു ചുങ്കികളിലും ഒരു പങ്കപ്പാടും സംഭവിക്കുകയില്ല എന്ന കാര്യം സൈന്യത്തിലുള്ള കുറേ പേര്‍ക്കെങ്കിലും അറിയാം. “സബോട്ടാജ്‌” പ്രശ്നം കൊണ്ട്‌ ദൈവത്തിന്റെ നാട്ടിലേക്ക്‌ സ്ഥലമാറ്റം മേടിക്കാന്‍ വൈമനസ്യം കാണിക്കുന്ന ഒരുപാടുപേരുണ്ടെന്ന്‌ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ്‌ വൃത്തങ്ങളില്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌! അട്ടിമറിയാണ്‍്‌ പ്രശ്നങ്ങളില്‍ പ്രമുഖന്‍!

ഇനി കാര്‍ളിന്റെ കഥ: പാലം കടന്നു (കൂരായണ പറഞ്ഞു)വരുന്ന പാതയുടെ തെക്കുപടിഞ്ഞാറെ കോണിലെ ഓടിട്ട ഒരു കുടിലിലാണ്‌ ലവന്മാര്‍ കാര്യാലയം തുറന്നതു്‌. ഇരൂപത്തഞ്ചുപേരടങ്ങിയ ലവന്മാരുടെ ഒരു യൂണിയനുമാത്രമാണ്‌ ഗ്രാമത്തിലെ മുഴുവന്‍ ചുമട്ടുത്തരവാദിത്തം! മറ്റവരാര്‍ക്കും ഗ്രാമാതിര്‍ത്തിയില്‍ ഒരു ചുമടും എടുത്തുകൂടാ! എടുത്താല്‍ എടുത്തോ, പക്ഷേ ചുമട്ടുകൂലി കാര്യാലയത്തില്‍ എത്തിച്ചേച്ചാല്‍ മതി. ഇതിവിടുത്തെ മൊണോപൊളിയാണ്‌.ഇരുപത്തിനാലുമണിക്കൂറും കുടിലിന്നുള്ളില്‍ (പ്ര)വര്‍ത്തമാനമാണ്‌. വൈകിയവേളകളില്‍പ്രമത്തരില്‍ ഭൂരിപക്ഷവും എതിര്‍വശത്തുള്ള ചാരായക്കടയിലായിരിക്കും മത്തരായി വര്‍ത്തമാനിക്കുക. അവിടെ മുട്ടപൊരിച്ചതും , കോഴിയും, ആട്ടിറച്ചിയും, പ്യാജും യഥേഷ്ടം ഉണ്ടായിരിക്കണമെന്ന്‌ ലവന്മാര്‍ ചട്ടം കെട്ടിയിട്ടുള്ളതുമാണ്‌. അദ്ധ്വാനിക്കുന്നത്‌ പിന്നെ എന്തിനാണ്‌? നല്ലപോലെ തിന്നണം, നല്ലപോലെ കുടിക്കണം! നാട്ടിലെ ഈ ബൂര്‍ഷ്വാസി വര്‍ഗ്ഗം നമ്മെ കുറേ ശദാബ്ദങ്ങളായി ചൂഷണം ചെയ്തു വരികയായിരുന്നു. ഇപ്പോള്‍ നാമാണ്‍്‌ വാഴുന്നോര്‍!ലോഡുമായിവരുന്ന വരെ നാംഎത്രയുംപിഴിയുന്നുവോ അത്രയും എണ്ണ കിനിഞ്ഞുവരും!പിഴിഞ്ഞില്ലെങ്കില്‍ എണ്ണ പുണ്ണാക്കില്‍ത്തന്നെ ഇരുന്നുകളയും!! അത്ര തന്നെ!!

അങ്ങാടിപ്പുറത്ത്‌ വണ്ടിയിറങ്ങി ഒരു സ്യൂട്ടുകേസുമായി കാറല്‍മാര്‍ക്സ്‌ നേരെ തെക്കോട്ട്‌ നടന്നു വരികയായിരുന്നു. ഭാരതപ്പുഴയുടെ മേലെ ഓടുന്ന പാലം താണ്ടി തെക്കു കിഴക്കേ കോണിലെ ഓടിട്ട കുടില്‍കാര്യാലയത്തിനു മുമ്പില്‍ അദ്ദേഹം ചെന്നു ചേര്‍ന്നു.പത്തിരുപതു യുവാക്കള്‍ വര്‍ണ്ണ ശബളമായ്‌ ഷര്‍ട്ടും കോട്ടും ധരിച്ച്‌ ചങ്കൂറ്റം കാട്ടി പാതവക്കിലൂടെ അച്ചാലും മുച്ചാലും ചരിച്ചുമിരുന്നു. കാള്‍ മാര്‍ക്സിനെ ദൂരെ നിന്നും കണ്ടയുടനെ ഒരു യുവാവ്‌ മറ്റു സഖാക്കളോട്‌ വിളിച്ചു പറഞ്ഞു: ഡാ… ഒരാളു ധാ… വരിണിണ്ട്‌. താടീം തടീം വട്ടമുഖോം! ചുണ്ടില്‍ ചുരുട്ടും!
അതു കേട്ടപാടെ മറ്റുള്ള യുവാക്കളെല്ലാം സംഘം ചേര്‍ന്ന്‌ കാള്‍ മാര്‍ക്സിനെത്തന്നെ തുറിച്ചുനോക്കി.

മാര്‍ക്സ്‌ പേടിക്കാതിരിക്കാന്‍ ഒരു വായ പുകവിട്ടു്‌, തൂക്കുപെട്ടി തോളു മാറ്റി.
കണ്ടിട്ട്‌ ഇയാള്‍ പടിഞ്ഞാറീന്ന്‌ എവടന്നോ വരുവാന്നാ തോന്നണേ – ഒരു യുവാവ്‌ തട്ടിവിട്ടു.
ഡാ, പാക്കരാ,മിഴിച്ചു നോക്കി നില്‍ക്കാതെ ; ആ ബ്യാഗുംമേടിച്ച്‌ തൂക്കിഎടുക്കഡാ!-ഒരുമദ്ധ്യവയസ്കന്‍പുലിയെപ്പോലെഗര്‍ല്‍ക്കിച്ചുകൊണ്ട്‌ കല്‍പ്പി ച്ചു . അയാള്‍ക്ക്‌ ഇവിടത്തെ പരിപാടികളൊന്നും അറിയാന്‍ മേലാ യിരിക്കും! പോയി പറഞ്ഞുകൊടുക്കഡാ..!
ഭാസ്ക്കരന്‍ ഓടിചെന്നു:
അപ്ലേ.യ്‌… , നിങ്ങളാരാ?
നീ എന്നെ അറിയില്ലേ ഭാസ്ക്കരാ, എന്നായി കാറല്‍ മാര്‍ക്സ്‌.
അതിരിക്കട്ടെ, നിങ്ങളാ സ്യൂട്കേയ്സ്‌ ഇങ്ങട്‌ തരിന്‍ !
ഞാന്‍ കാറല്‍ മാര്‍ക്സാ! റഷ്യേന്ന്‌ വരണ വഴിയാ. ഇവടെ കൂടിക്കളയാം “ന്ന്‌ നിരീക്ക്യേ! നല്ല സ്ഥലല്ലേ ഇത്‌ ? നല്ല കാലാവസ്ഥയല്ലേ ഇവിടത്തെ? നല്ലമനുഷ്യരല്ലേ ഇവിടെയുള്ളോര്‍? ഉഗ്രന്‍കാറ്റ്‌, അത്യുഗ്രന്‍ കതിരവന്‍ ! ഹേങ്ങ്്‌ ്‌ ങ്ങ്്്്‌!!!
മാര്‍ക്സിനു ചുറ്റും മറ്റവരെല്ലാം കൂടി.

അമ്പമ്പടാ! ഇബടെ കൂടാന്‍ വന്നിരിക്കുകയാ , എന്നായി ഒരാള്‍. പിന്നെ അയാള്‍ ആരോടെന്നില്ലാതെ മൊഴിഞ്ഞു:
എടാ ആ പെട്ടി അയ്യാളുടെ കയ്യില്‍നിന്നങ്ങ്ട്‌ മേടിച്ചേന്‍. കാണട്ടെ !
നിങ്ങളാ ബ്യാഗ്‌ ഇങ്ങട്‌ തരീന്‍ -ഭാസ്ക്കരന്‍ മാര്‍ക്സിന്റെയരികെ ചെന്നു വീണ്ടും പറഞ്ഞു.

ഹെയ്‌!ഒന്നുംവേണ്ട.ഇതെനിക്കെടുക്കാനുള്ളതല്ലേയുള്ളൂ, നിങ്ങളെയൊക്കെ എന്തിനു ബുദ്ധിമുട്ടിക്കണം?- മാര്‍ക്സ്‌ വിനീതനായി മൊഴിഞ്ഞു.

കണ്ടഡാ, അയാള്‍ തികഞ്ഞ ബൂര്‍ഷ്വാസി യാ.ഒരു സംശോല്ല്യ!
നിങ്ങള്‌ ബ്യാഗ്‌ എടുത്തോളൂ. അതോണ്ട്‌ കൊഴപ്പമില്ല്യ. പക്ഷേ ഒരു നൂറുറുപ്പിക ങ്ട്‌ തന്നാല്‍ മതി! ആ ബ്യാഗിന്റെ ചുമട്ടു വക! മനസ്സിലായോ മാര്‍ക്കസ്സേ?
അതെന്തിനാടോ സുല്‍ക്കുത്തുക്കളേ? ഓരോരുത്തരും അവനവന്‌ എടുക്കാവുന്ന പണി അവനവന്‍ ചെയ്യണം എന്നല്ലേ പണ്ടും ഞാന്‍ പറഞ്ഞിട്ടുള്ളത്‌? പറ്റാത്തത്‌ മറ്റവരെക്കൊണ്ട്‌ ചെയ്യിക്കണം , അതിന്നു തക്കതായ കൂലിയും കൊടുക്കണം! നിങ്ങളൊന്നും ദാസ്‌ ക്യാപ്പിറ്റല്‍ വായിച്ചിട്ടില്ലേ? ഞാന്‍ എഴുതിയപുസ്തകം?
ങ്‌ ഹാ…ഹാ..? ഇയാള്‍ അങ്ങിനത്തെ ഒരു പുത്തകവുംകൂടി എഴുതിയുട്ടുണ്ട്‌ , അല്ലേ? ഇയ്യാളിങ്ങനെ പറഞ്ഞിട്ടു മുണ്ടായിരുന്നുവോ? എന്നാല്‍ അത്‌ ഇവിടെ നടക്കുകേലാ!! മനുഷ്യന്റെ കയ്യിലുള്ള സകല ലോഡുകളും നൊമ്മടെ ചുമതലയാണ്‌ ഈ നാട്ടില്‍, അതറിയുകയില്ലെങ്കില്‍ ഇപ്പോള്‍ അറിഞ്ഞുകൊള്ളുക ! ചുമട്ടുകൂലി ഇവിടെ തന്നാല്‍മതി,ബ്യാഗ്‌ എടുക്കാം, നടക്കാം!ഞങ്ങള്‍ക്ക്‌ ഒരുകൊഴപ്പോമില്ല്യ. അതാണിവിടത്തെ നാട്ടു നടപ്പ്‌!

ദാസ്‌ ക്യാപ്പിറ്റലിന്റെ രചയിതാവിനോട്‌ ഇതു വേണ്ടായിരുന്നു സഖാക്കളേ!
എന്താപറഞ്ഞത്‌?,ഇയ്യാള്‍നൂറുരൂപ ഇങ്ങട്തന്നേച്ചുംവെച്ച്പോയി പണി നോക്കഡോ!! -കോലാഞ്ചാമി ധിക്കാരമായി പറഞ്ഞു.

അതിനു മാത്രം എന്റെ കയ്യില്‍ പണമില്ലെങ്കിലോ?
ഇയ്യാള്‍ ഷര്‍ട്ടുംഊരിവെച്ച്‌,ബ്യാഗുംഇറക്കിവെച്ച്‌,തിരികെ അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനിലേക്കു തന്നെ തിരിച്ചു പോകുക അത്ര തന്നെ!

ഈ പെരു വിധിക്കെതിരായി കാറല്‍മാര്‍ക്സ്‌ തെക്ക്‌ പെരുംചുങ്കം പട്ടണത്തേക്കുള്ള ദിശയിലേക്കു തന്നെ നടത്തമാരംഭിച്ചപ്പോള്‍ , യുവാക്കളെല്ലാം കൂടിവയസ്സനെപിടികൂടി അര്‍ദ്ധനനാക്കി,തോല്‍ബാഗും അപഹരിച്ച്‌ ,തൂക്കി യെടുത്ത്‌ അങ്ങാടിപ്പുറം റെയില്‍ വേ സ്റ്റേഷനിലേക്കേറ്റി, അവിടെ അന്നേരം വന്നെത്തിയ ഒരു തീവണ്ടിയില്‍ കയറ്റി പടിഞ്ഞാട്ടേക്കു തന്നെ തിരിച്ചുവിട്ടു.
ഇനി ആ ബൂര്‍ഷ്വാസി ഇവിടെ വരികയില്ല. മഹാ ചെറ്റ!!- അവരെല്ലാം കൂടി കാര്‍ളിനെ ആട്ടിയോടിച്ചു !!!

അനുബന്ധം: ചിലകൂട്ടരുടെ അക്രമാസക്തപരമായ പെരുമാറ്റത്തെ പരാമര്‍ശിച്ചു മാത്രമാണ്‌ ഈ കഥ. സമൂഹത്തില്‍ അനീതി രാഷ്ട്രീയം പാടില്ലെന്ന മതം മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാ സിദ്ധാന്തവാദങ്ങളും സമൂഹത്തിന്റെ നന്മ മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കണം ! സമൂഹത്തെ അലട്ടുവാനുള്ളതായിരിക്കരുത്‌. ആരും ആരേയും ചൂഷണം ചെയ്തു പോകരുത്‌. മറിച്ചായാല്‍ അതിന്ന്‌ പിന്നീട്‌ പ്രത്യാഘാതം ഉണ്ടാകാതിരിക്കുകയില്ല!