polinjupaaleesaakunna nelkrishi

എല്ലാരും പറയുന്നു: നമ്മുടെ നെല്‍കൃഷി തകര്‍ന്നുകൊണ്ടിരിക്കുകയാണ് , എന്ന്. കൃഷിക്കാരാണെങ്കില്‍ ക്യാഷ് ക്രോപ്സേ കൃഷിചെയ്യുന്നിമുള്ളു. ഞാന്‍ താമസിക്കുന്ന ഗ്രാമത്തിലെ മനയ്ക്കപ്പാടം,2000 ഏക്കര്‍ വിസ്താരമുള്ള നെല്‍പ്പാട ശേഖരം, മുഴുവനും വാഴയും, കപ്പയും, അല്പം(മരുന്നിന്നായി മാത്രം) നെല്ലുകൃഷിയുമായി പരിലസിക്കുന്നു. നെല്‍കൃഷി മുതലാവിണില്യ സാര്‍ , എന്നേ ലവന്മാരു പറയൂ!ചന്ദ്രന്‍ എന്ന കന്നുപൂട്ടുകാരന്‍[ ഇപ്പോള്‍ അയാള്‍ കന്നുപൂട്ടാറില്ല, കാളകളെ വിറ്റു]പറയുന്നത്: നെല്ലുവിള കിട്ടും; നല്ലപോലെ അദ്ധ്വാനിക്കണം; അതിന്ന് കാശു ചിലവുണ്ട്. നിലവിലുള്ള കൂലി: ആണിന് ഉച്ചവരെ 200 രൂപയും, പെണ്ണിന് ഉച്ചവരെ 150 രൂപയും; കൂടാതെ 20 രൂപ വെച്ച് ചായപലഹാരങ്ങളും 10 മണിക്ക് കൊടുക്കണം. വിത്തു വിത, നടീല്‍, വളം ഇടീല്‍, കളപറിക്കല്‍, മരുന്നടി, ഇതെല്ലാം കഴിഞ്ഞ്, കൊയ്ത്, കറ്റ കെട്ടിയെടുത്ത്, മെതിച്ച്, ചണ്ടു ചേറ്റി, നെല്ലുണക്കി, പുഴുങ്ങി ഉണക്കി, അരിയാക്കി എടുത്താല്‍ ഒരു കിലോ അരി ക്ക് വരുന്ന ചിലവ് ഏകദേശം 22 രൂപയാണ്. നെല്ല് ലെവ്വിക്ക് പോകുകയില്ല,അതിന്ന് ഒരുപാട് വേണം, ഇത്ര ഇത്ര എന്ന കണക്കുണ്ട്. [നമ്മുടെ കേരളത്തില്‍ ഒട്ടുമിക്ക കര്‍ഷകരും ചില്ലറ കൃഷിക്കാരാണ്; എന്നു വെച്ചാല്‍, 2, 5, 10 പറ കണ്ടങ്ങളുള്ള ചിന്ന കൃഷിക്കാര്‍!!]അവര്‍ ഉണ്ടാക്കുന്ന നെല്ല് / അരി ക്ക് അവര്‍ക്ക് കിലോവിന്ന് 32 രൂപ വെച്ച് കൊടുക്കാമോ? അവര്‍ ലാഭമുണ്ടാക്കുകയും അടുത്ത പൂവ്വല്‍ നെല്‍കൃഷി തന്നെ പാടത്ത് ഇറക്കുകയും ചെയ്യും!ഇറക്കുമതി ചെയ്യുന്ന അരിയാകട്ടെ , ഇവിടെ 18/20 രൂപക്ക് വാങ്ങാന്‍ കിട്ടുമ്പോള്‍ ഇവര്‍ക്കെങ്ങിനെ 32 രൂപക്ക് വില്‍ക്കാനാകും? അപ്പോള്‍ നാം മനസ്സിലാക്കുന്നത് നമ്മുടെ ഉല്പാദനച്ചിലവ് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ് എന്നാകുന്നു. ഭാരത ഭൂഖണ്ഡത്തില്‍ ഒരേകീകൃത കൂലി റേറ്റ് നിശ്ചയിക്കാമോ?