Name: Hemigraphis colorata Family : Acanthacea...

Name: Hemigraphis colorata Family : Acanthaceae Commonly available decorative plant. This is a prostrate herb with rooting branches. leaves 6 to 10 cm long and sparkling silvery violet underneath red purple. Sometime produce single white small flowers An unbelievable wound healer. It cures fresh wound, cuts, ulcers, inflammation, it is used internally for anemia. (Photo credit: Wikipedia)

സാഹിത്യകാരന്മാരും കവികളും സമൂഹത്തിലെ തിന്മകളെപ്പറ്റി പ്രതികരിക്കുന്നില്ല , എന്നൊരു കിം വദന്തി പ്രചാരത്തിലായിരിക്കുന്നു. പ്രത്യേകിച്ച് കൊലപാതകങ്ങളെപ്പറ്റിയും പിടിച്ചുപറികളെപ്പറ്റിയും ഒക്കെ.
ഒരു കവി പെട്ടെന്ന് ഒന്നെഴുതി ഒരു പത്രാധിപര്‍ക്ക് അയച്ചു കൊടുത്തു:
നീ കൊന്ന പൂരുഷനെ
ആയുസ്സകന്നവനെ
പത്തും പതിനഞ്ചും, കത്തിക്കു കുത്ത്യവനെ
പച്ചക്കു കൊന്നതിനു നീയാരടാ?ശഠ
നീ അറിഞ്ഞോ അവനെ?
അറിയാത്തവനെ നീ
എന്തിന്നരിഞ്ഞു
കഷണങ്ങളാക്കി? പറ!
വേറെ ഒരു കവയിത്രി എഴുതി:
നീ ആരേയും കൊല്ലരുത്.
തന്നെ വന്ന ജീവന്‍ തന്നെ പോണം, അതാണു നിയതി.
നിന്നെ കൊല്ലാന്‍ പതിനഞ്ചുപേര്‍ വരികില്‍ ?
നീ നിലവിളിക്കില്ലേ ?
ഇവിടെ നിയമ മൊന്നില്ലെന്നുണ്ടോ?
ആര്‍ക്കുവേണ്ടി നീ ആരേ വധിച്ചു?
നീ സംഹാര രുദ്രനോ?
ഇങ്ങിനെ കുറേ പേര്‍ അടുപ്പിച്ചടുപ്പിച്ച് കവിതകള്‍ ചമച്ചു.
ചില കഥാകൃത്തുക്കള്‍ ഉഗ്രന്‍ കഥകള്‍ കൊലയെപറ്റി എഴുതി!
അതോടെ നാട്ടില്‍ സമഗ്രമായ സമാധാനം നിലവില്‍ വരികയാണ് ഉണ്ടായത്. എല്ലാം എത്രപെട്ടെന്ന്!! അത്ഭുതം! ഇതു ഇവര്‍ക്ക് കുറേ നേരത്തെ എഴുതാമായിരുന്നില്ലേ?
നാട്ടിലെ ക്രൂരന്മാരും അക്രമികളും ഗുണ്ടകളും പത്രങ്ങള്‍ വായിക്കുകയും വളരെ പെട്ടെന്ന് അവരുടെ അക്രമപ്രവണത മാറ്റി നല്ലമനുഷ്യരായി ത്തീരുകയും ചെയ്യുന്നു. എന്തൊരു നല്ല നാട്!!വളരെ ശുദ്ധഗതിക്കാരാ ഗുണ്ടാത്മാക്കള്‍ !